Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

117

 ചൊദ്യം---ബഹുവചനം വെണ്ടയൊ.
ഉത്തരം ---- സംഖ്യക്കു ശബ്ദാർത്ഥം കൊണ്ടുതന്നെ ബഹുത്വം തൊന്നുന്നടത്ത വിശെഷ്യമായി പ്രയൊഗിക്കുന്ന സാമാന്ന്യശബ്ദത്തിന്നഏകവചനം വന്നാലും ബഹുത്വം സിദ്ധിക്കുന്നു. ഇതിന്മണ്ണം നൂറുജനം--നൂറു ജനങ്ങൾ എന്നും അത--അതുകൾ, ആളുകൾ, അവകൾ,നൂറു ശിപായിമാർ എന്നും ആവാം. ജാതി ശബ്ദങ്ങൾക്ക ചെർച്ച പൊലെ ഏകവചനത്തെയും പറയുന്നു.
        ഉദാ : സാധുവിനെ ഉപദ്രവിക്കരുത, ബ്രാഹ്മണനെ അവമാനി
ക്കരുത. ഇവിടെ ഏകവചനം എങ്കിലും ഒരു സാധു, ഒരു ബ്രാഹ്മണൻഎന്നല്ല സാധുക്കളെ, ബ്രാഹ്മണരെ എന്നുതന്നെ വരുന്നു എന്ന അറിയണം. ഓരോ ജാതികളിലെ വ്യക്തികളെ ഒക്കെ വിവക്ഷിച്ച പ്രയൊഗിക്കുന്ന ഏകവചനത്തെ ജാത്യൈകവചനമെന്നു പറയുന്നു.എന്നാൽ, ബ്രാഹ്മണൻ വ്യാജം ചെയ്തു ; ശിക്ഷിക്കണമെന്ന പറഞ്ഞാൽ ബ്രാഹ്മണജാതിക്കു കുറ്റം വിവക്ഷിച്ചു എന്ന അർത്ഥം ഗ്രഹിച്ചാൽ വലിയ തേറ്റാകുന്നു. അതിനാൽ വചനങ്ങൾക്ക അതാതർ‌ത്ഥംതന്നെ മുഖ്യം. നല്ല ചെർച്ചയുള്ളടത്തെ ജാത്യൈകവചനം സ്വീകരിക്കാവു. പദാന്തങ്ങളായിരിക്കുന്ന യകാവകാരങ്ങൾക്ക വ്യജ്ജനം മെൽ വരുമ്പൊൾ ചിലടത്ത ലൊപം വരാം.
      ഉദാ : സപ്തമിസമാസം : വായമൊഴി--വാമൊഴി. തൃതീയാ
സമാസം : കായകറി --കാകറി, പായ വിരിച്ചു--പാവിരിച്ചു. വകാര
ലൊപം : ഷഷ്ഠിസമാസം : പൂവചെടി--പൂച്ചെടി. സപ്തമി സമാസം :
രാവ കണ്ണ --രാക്കണ്ണ കണ്ട്കൂടാ ഇത്യാദി. 
വർത്തമാനകാലത്തൊടെ അടുത്തുള്ള ഭൂതവും ഭവിഷ്യത്തും 
വർത്തമാനകളിയയാൽ പറയപ്പെടും. ഉദാ :
 ചൊദ്യം---എപ്പൊൾ വന്നു.
 
 ഉത്തരം---ഇപ്പൊൾ വരുന്നു.
ചൊദ്യം---എപ്പൊൾ പൊകും.

ഉത്തരം----ഇതാ പൊകുന്നു.

         ഇവിടെ അല്പം മുമ്പെ വന്നു എന്നും താമസിയാതെ പൊകു
മെന്നും അർ‌ത്ഥമാകുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/129&oldid=162070" എന്ന താളിൽനിന്ന് ശേഖരിച്ചത്