താൾ:Kerala Bhasha Vyakaranam 1877.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116

അല്പഭെദമുള്ളതാകുന്നു. ഭാവനപ്രത്യയമെന്നാൽ ക്രിയാസ്വഭാവത്തെ
 മാത്രം പറയുന്ന പ്രത്യയമെന്ന താൽപര്യം. അത ഉണ്ടാവുന്നു 
 എന്നുള്ള അർത്ഥത്തിൽ ദ്വിതക്തശബ്ദത്തെയും ക്രിയയാക്കി 
 പ്രയൊഗിക്കാം
  ഉദാ : വഴുവഴുകുന്ന പറുപുറുക്കുന്നു, കരുകരുക്കുന്നു, തണു
തണുക്കുന്നു ഭൂതത്തിലും ആവാം : തണുതണുത്തത, കരുകരുത്തത,
ഇത്യാദി. ഏറ്റം വഴുക്കുന്നു, ഏറ്റം വഴുത്തത, ഏറ്റം പുറുപുറെ
പറയുന്നു ഇങ്ങനെ അർത്ഥമാക്കുന്നു. ചില നാമങ്ങളിലും സാമാന്യ
ധാതു ചെർത്ത ക്രിയയാക്കാം.
  ഉദാ : വ്യസനം എന്ന ക്രിയാനാമത്തിൽ ഇക്ക എന്ന സാമാന്യ
ക്രിയ 161 ചെർക്കുന്നു : വ്യവസായിക്കുന്നു, ആഹാകരം--അഹാകരിക്കുന്നു, ദണ്ഡം--ദണ്ഡിക്കുന്നു, കരിവാളം--കരിവാളിക്കുന്നു, മരംപൊലെ എന്ന മരവിക്കുന്നു. ഇങ്ങനെയുള്ളടത്ത സാദൃശ്യാർത്ഥത്തെ പറയുന്നവ എന്ന അവയവാർത്ഥംകൂടി ചെർക്കുന്നു.


   ഇനി ചില സംഖ്യാശബ്ദങ്ങൾക്കുള്ള പ്രത്യയങ്ങൾ :
   ---------------------------------------------------------------------
   ഒന്ന എന്ന ശബ്ദത്തിന്ന പുരുഷൻ വിശെഷ്യമായാൽ ത
എന്നും പ്രത്യായവും സംഖ്യക്ക ഒരു ആദെശവും വരും.
   ഉദാ : പ്രഥമൈകവചനം ചെരുമ്പൊൾ  : ഒരുത്തൻ 169 , ഒരു 
വൻ, ഒരുത്തി, ഒരുവൾ. ഭാവത്തുങ്കൽ മ പ്രത്യയവും വരും ; ഒരുമം.
ഒന്നിക്ക എന്നർത്ഥം. രണ്ട എന്നുള്ളതിനും മൂന്നു എന്നുള്ളതിനും വ
പ്രത്യയ തന്നെ വരുന്നു. ഇരു, മൂ നാല്, ഐയ്യ ഇത്യാദി ആദെ 
ശവും വന്ന ബഹുവചനപ്രത്യയം ചെരുമ്പൊൾ ഇരുവർ, മൂവർ,
നാലർ, "ഐവർക്കും പ്രാണ വല്ലാഭയായിട്ടു കേവലം ഒരുത്തി 
എന്നു കെട്ടു ഞാൻ" എന്നുണ്ട. പെർ എന്നും ആൾ എന്നും 
പ്രയൊഗിച്ചാലും സമാർത്ഥം തന്നെ ആകുന്നു. നൂറു പെർ, നൂറു 
ആൾ, ആയിരം പെർ, ആയിരം ആൾ‌, ആയിരം ആളുകൾ എന്നും 
പറയാം. 

  161. ' ക്രിയാജനപ്രെത്യയം ' എന്നു പറയുന്നതായിരിക്കും 
കൂടുതൽ ശരി.
  162. ' ഒരുത്തൻ ' എന്നു പദം ' ഒരുത്തി ' യിൽനിന്ന് 
 സദൃശസൃഷ്ടിമൂലം നിഷ് പാദിപ്പിച്ച വിലക്ഷണരൂപമാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/128&oldid=162069" എന്ന താളിൽനിന്ന് ശേഖരിച്ചത്