താൾ:Kerala Bhasha Vyakaranam 1877.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

113

വരു ധാതുവിന്റെമെൽ ഉള്ള അപ്രത്യയത്തിന്ന വരു എന്ന ധാതുവിന്റെ കൎത്താവെന്നൎത്ഥം. വന്നവൻ എന്ന പദാൎത്ഥം. വന്ന സ്തീ, വന്ന കുതിര, വന്ന സം മാനം എന്നും പറയാം. കർമ്മത്തിൽ: കെട്ടു വർത്തമാനം അത്ഭുതമായിരിക്കുന്നു. ഇവിടെ കെൾ എന്ന ക്രിയയ്ക്കുമെൽ ഉള്ള അപ്രത്യയത്തിന്ന അതിന്റെ കർമ്മം എന്നൎത്ഥമായി സംബന്ധിക്കുന്നു. കെൾക്കുപ്പെട്ടതെന്നൎത്ഥം. അധികാരണത്തിൽ: ഞാൻ കിടന്ന മെത്ത എന്നടത്ത കിട എന്ന ധാതുവിനമെലുള്ള അപ്രത്യയം ആ ക്രിയയുടെ ആധാരമെന്നൎത്ഥമായി മെത്തയൊടു സംബന്ധിക്കുന്നു. ഇതുകളിലും ഗണപ്രത്യയം, ഇതിന്മണ്ണം ചെന്ന മന്ത്രി , പഠിച്ച വിദ്യാ, കണ്ട ഉത്സവം, ഉണ്ട ചൊറു, ഉടുത്ത മുണ്ട, മൂടിയ ശീല, ഇരുന്ന കസെരാ, നിന്ന സ്ഥലം ഇത്യാദി പ്രായെണ വിശെഷണങ്ങളായിരിക്കും. വന്നത ആര, കെട്ടത എന്ത ഇത്യാദികളിൽ വസ്തു എന്നു മാത്രം അൎത്ഥത്തെ പറയുന്നു. അത എന്ന ശബ്ദം മൂന്നു ലിംഗത്തിനും ക്രിയക്കുമെൽ ചെൎക്കയും സന്ധിയിൽ അകാരലൊപം വരികയും സിദ്ധമാകകൊണ്ട അതിന്റെ രൂപമാകുന്നു.

ഉദാ: വന്നതു രാമൻ വന്നത, സീതാ വന്നത സന്തൊഷം. ഇതിന്മണ്ണം കണ്ടത, കെട്ടത, വെട്ടിയത, കെടന്നത എന്നും പക്ഷാന്തരമായി പറയാം. ഇതു ഗണപ്രത്യയസഹിതം വെണം. ഭവിഷ്യത്തിൽ ആൻ എന്നുള്ള അവ്യയത്തിന്നു ഉള്ള എന്നും കൂടണം.

ഉദാ: നുഗണം: തന്നത - തരുന്നത - തരാനുള്ളത ചുഗണം:നിറച്ചത- നിറക്കുന്നത- നിറക്കാനുള്ളത. തുഗണം: എടുത്തത-എടുക്കുന്നത-എടുക്കാനുള്ളത. ഞഗണം:അറിഞ്ഞത-അറിയുന്നത- അറിയാനുള്ളത ഇഗണം: കിട്ടിയത-കിട്ടുന്നത -കിട്ടുവാനുള്ളത. ഉഗണം:ഇട്ടത-ഇടുന്നത-ഇടുവാനുള്ളത. പക്ഷാന്തരം ഇടാനുള്ളത എന്നു വരാം. പ്രെരണം: കൊടുപ്പിച്ചത- കൊടുപ്പിക്കുന്നത-കൊടുപ്പിക്കനുള്ളത ഇത്യാദി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/125&oldid=162066" എന്ന താളിൽനിന്ന് ശേഖരിച്ചത്