താൾ:Kerala Bhasha Vyakaranam 1877.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112

 ത്തിൽ അധികമായി നടപ്പുണ്ട. ഇല്ല എന്നതിന്ന ംരംല എന്നു
 ആദെശം വരുത്തുകയാകുന്നു.
   ഉദാ : കണ്ടീല ഞാനഹൊ. ഭവിഷ്യൽക്രിയാ നിഷെധത്തുാകൽ
അതെ, ആണ്ട 158 എന്ന ക്രിയാനാമത്തിനുമെൽ അവ്യായം ചെരും.
  ഉദാ : പഠിയാതെ മൂഢനാകുന്നു--പഠിക്കാമ്ടു മൂഢനാകുന്നു,
പലിശ കൊടുക്കാതെ കടം വർദ്ധിപ്പിക്കുന്നു--ചെയ്യാണ്ട
ഇത്യാദി. കണ്ട എന്ന കൂട്ടീട്ടുമാവാം : പഠിക്കാതെകണ്ട, കൊടു
ക്കാകെകണ്ട. ഉം എന്ന ഭാവി പ്രത്യയന്തത്തിന്നമെലൊ വെറെ
ഭൂതക്രിയാനാമത്തിന്നമെലൊ അപ്പൊൾ എന്ന അവ്യയം സമാസി
ക്കുമ്പൊൾ ആദി അകാരത്തിന്നു ലൊപം വരണം : കാമുമ്പൊൾ
പറയാം, തരുമ്പൊൾ വാങ്ങാം. തരുന്നെരം, തരും സമയം, തരും
കാലം എന്നുമാവാം. ഭൂതക്രിയാനാമത്തിൽ ഉദാ : കണ്ടപ്പൊൾ
സന്മൊഷമായി, വന്നപ്പൊൾ അറിഞ്ഞു. ചതിച്ചപ്പൊൾ വിഷാ
ദിച്ചു, വലഞ്ഞപ്പൊൾ രക്ഷിച്ചു, പാർത്തപ്പൊൾ സുഖമായിരുന്നു
ഇത്യാദി. അതാത ഗണപ്രത്യാരാംഗ സഹിതമായി ചെർക്കണം.
ചൊദ്യം--ധാതുക്കൾക്കമെൽ കർത്താവ കർമ്മം, കരണം, അധിക
     രണം ഇതുകളെപ്പറയുന്ന പ്രത്യയങ്ങൾ ഏതെല്ലാം 
     എങ്ങനെ ചെർക്കുന്നു.  
ഉത്തരം---നാലിനെയും അ എന്ന പ്രത്യയം ചെർത്തു പറയാം.
     അത വിശെഷണമായിരിക്കും. 159 കർത്താവിൽ, ഉദാ : 
     വന്ന ആൾ സുഖമായി താമസിക്കട്ടെ. ഇവിടെ 
     നുഗണത്തൊടുകൂടിയ

  158.   ' ആണ്ട് ' ചേർന്ന നിഷേധരൂപം 
 വ്യവഹാരഭാഷാപ്രയോഗം : പഠിക്കാതെകൊണ്ട്  >പഠിക്കാണ്ട്, പഠിക്കാത്തതുകൊണ്ട്, പഠിക്കാത്തോണ്ട് വിധായകരൂപത്തിലും ഈ മാതിരി ലോപം സംഭവിക്കുന്നു : പഠിച്ചുകൊണ്ട് > പഠിച്ചോണ്ട്.
 159. ' അ ' എന്നുള്ളത് പേരെവ്വപ്രത്യയം എന്നു പറഞ്ഞാൽ മതി.
പോരെവൃത്തിന് വിശേഷണധർമവുണ്ടല്ലൊ. പേരെവ്വത്തിനുശേഷം വരുന്ന നാമങ്ങൾ ഭിന്നകാരങ്ങളെ പ്രകാശിപ്പിക്കും എന്ന് സൂചിപ്പിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/124&oldid=162065" എന്ന താളിൽനിന്ന് ശേഖരിച്ചത്