താൾ:Kerala Bhasha Vyakaranam 1877.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106

                         ക്രിയാഭേദങ്ങൾ
ചോദ്യം-ധാതുക്കൾക്ക് പറഞ്ഞതിന്മണ്ണം മൂന്നുവിധം മാത്രമൊ പ്രയൊഗം.
ഉത്തരം-വേരെയും ഉണ്ട് പറയാം.ഭൂതാവ്യയാന്തക്രിയാ, ഭാവ്യവ്യയാന്തക്രിയ, ഊഹാവ്യയാന്തക്രിയാ, നിഷെധാവ്യയാന്തക്രിയ-ഇങ്ങനെ ചില ഭേദങ്ങളും ഉണ്ട്.148 ഇതിന്മണ്ണം ധാതുക്കൾ കർത്ത്യപ്രത്യയാന്തങ്ങളായി കർമ്മപ്രത്യയാന്തങ്ങളായും ഭവിക്കുന്നു.149 താഴെ ക്രമെണ അതാതുപ്രത്യയങ്ങളെ പറഞ്ഞുദാഹരിക്കുന്നു. കർത്ത്യപ്രത്യയമെന്നാൽ കർത്താവ് എന്നുപറയുന്ന പ്രത്യയമെന്നർത്ഥം. ഇതിന്മണ്ണം കർമ്മത്തെ പറയുന്നത് ഇത്യാദി.

ഉദാ-ഭൂതാവ്യയക്രിയ രണ്ടുവിധം വരും () അതാതു ധാതുക്കൾക്ക് ഭൂതത്തിൽ ഉള്ള ഗണപ്രത്യയത്തിന്റെ സ്വരം ലൊപിച്ചു അവ്യയമാക്കുന്നത്150; () ലൊപാനന്തരം ഇട്ട എന്ന അവ്യയം ചെർത്തിട്ടുള്ളത്. രണ്ടിനും പ്രയൊഗിക്കുന്ന പ്രധാന ക്രിയയുറ്റെ മുൻപിൽ ചെയ്തതെന്ന് തന്നെ അർത്ഥമാകുന്നു. നുഗണത്തിന്ന്-
ഉദാ: വന്ന് കണ്ടു, വന്നിട്ടു കണ്ടു, അകന്നു കാണുന്നു, അകന്നിട്ടു കാണുന്നു, പറന്നു പോകും, പറന്നിട്ട് , എടുത്തു വച്ചു, മലർന്ന148. ഭൂതവ്യയാന്തക്രിയ=മുൻ വിനയെച്ചം; ഭാവ്യവ്യയാന്തക്രിയ=പിൻ വിനയെച്ചം; ഊഹാവ്യയാന്തക്രിയ=പാക്ഷികവിനയെച്ചം; നിഷേധാവ്യയാന്തക്രിയ=അനുപ്രയോഗങ്ങൾ ചേർന്ന നിഷേധക്രിയ.
149. കർത്തൃപ്രത്യയാന്തങ്ങൾ, കർമ്മപ്രത്യയാന്തങ്ങൾ, കരണപ്രത്യയാന്തങ്ങൾ എന്നിവ പേരെച്ചെങ്ങളുടെ അർത്ഥവിസേഷങ്ങളെയാണ്‌ സൂചിപ്പിക്കുന്നതെന്ന് ഉപരി സ്പഷ്ടമാകും. ഭാവപ്രത്യയാന്തങ്ങൾ=ക്രിയാനാമരൂപങ്ങൾ(സിദ്ധക്രിയ, കൃതികൃത്ത്-കെരളപാണിനീയം).
150.‘ഉ’ കാരത്തെ ഭൂതകാലപ്രത്യയമായാണല്ലോ ഗ്രന്ഥകാരൻ പരിഗണിക്കുന്നത്. അതുകൊണ്ടാണ്‌, സ്വരം‘ലോപിച്ച്’ എന്ന് പ്രസ്താവിക്കുന്നത്.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/118&oldid=162058" എന്ന താളിൽനിന്ന് ശേഖരിച്ചത്