താൾ:Kavipushpamala.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32

കവിപുഷ്പമാല



ദീനം പിടിചു ദിവസപ്രതിയുള്ള ബുദ്ധി-
ക്കൂനംഭവിച്ചു മരുവീടുമൊരെന്നൊടിപ്പോൾ
മാനം നടിചു തവ വാക്കുകൾ നന്നു നന്നു
ഞാനെന്തുവെച്ചു കുറയാതുരിയാടിടുന്നു?       5

വാച്ചിടൂം പ്രാണദുർവ്വേദന ബഹുകഠിനം
 ചുണ്ടെലിക്കങ്ങു കണ്ടൻ-
പൂച്ചയ്ക്കുത്സാഹമുൾക്കൊണ്ടിളകിന വിളയാ-
 ട്ടങ്ങളിന്നെന്നപോലെ
തീർച്ചയ്ക്കിക്കാര്യമോതാമധികതരമെനി-
 ക്കഗ്നിമാന്ദ്യാദി ദീനം.
മൂർച്ഛിച്ചയ്യോ! കുഴങ്ങുന്നിതുപൊഴുതു നിന-
 ക്കുദ്യമം ഹൃദ്യമത്രേ.[1]       6

ശശാങ്കശോഭയ്ക്കെതിർകീർത്തിയുള്ള-
തശങ്കമയ്യോ! കളയുന്നതിന്നോ
ഭ്രശം സഹിക്കാവരുതാത്തൊരാത്മ-
പ്രശംസ നീ കൊണ്ടുപിടിച്ചിടുന്നു.       7

പത്മാലയയ്ക്കു പരിതാപമണച്ചിടുന്ന
പത്മാക്ഷിമാർകളൊടൊഴിഞ്ഞു മനുഷ്യരാരും
ആത്മപ്രശംസ പതിവില്ലറിയേണമിന്നെ-
ന്നാത്മപ്രമാണസുമതേ! മതി തേ വലിപ്പം.       8

ധവളമണിധരിത്രീ ദേവനാമെന്നൊടേറ്റം
ധവളതരയശസ്സും ധാടിയും തേടിയും നീ
അവികലകുതുകംപൂണ്ടേല്ക്കയാൽ മാനമുണ്ടോ
തവ കളികളിതെല്ലാമൊക്കുമോ നിൽക്കമോ ഞാൻ       9

അമരാടുകിലച്യുതാഖ്യ! സാക്ഷാ-
ലമരാധീശസമാനമാനിയാം നീ

  1. നാടൻശൈലികളും പ്രയോഗങ്ങളും വെണ്മണിക്കവിതകളിൽ സുലഭമാണ്.
"https://ml.wikisource.org/w/index.php?title=താൾ:Kavipushpamala.djvu/3&oldid=162030" എന്ന താളിൽനിന്ന് ശേഖരിച്ചത്