താൾ:Kavibharatham (Manipravalam) 1893.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുപ്രസ്താവന.

"ഭാഷാകവികളുടെ പുനരുജ്ജീവനകാലം" എന്നു സമ്മതിക്കപ്പെട്ടിരിക്കുന്ന "മലയാള മനോരമാ" വതാരം ഉണ്ടായ ഇടയ്ക്ക് ഈ ചെറിയ ഗ്രന്ഥം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുവാനായി മഹാനുഭാവനായ കവി അത്യന്തദയാപുരസ്സരം എന്നെ ഏൽപ്പിച്ചതാണ്. കവിഭാരതകർത്താവിൻറെ അറിവിൽപെടാതെയും കവികൾ ഉണ്ടെന്നു മനോരമാപംക്തികളിൽ പ്രത്യക്ഷമായപ്പോൾ അവരേ കൂടി പാണ്ഡവന്മാരോ കുരുക്കളോ ആക്കിച്ചേർത്തതിൻറെ ശേഷം മാത്രം പുസ്തകം പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു ചില സ്നേഹിതന്മാർ അഭിപ്രായപ്പെട്ടതനുസരിച്ച് അവിടുത്തേ അടുക്കൽ അപേക്ഷിക്കയും അതിൻ പ്രകാരം പുതിയ കവികളെ എല്ലാം കാണണമെന്നു പദ്യ രൂപേണ അവിടുന്നു മനോരമയിൽ ഒരു നോട്ടിസ് കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എങ്കിലും ഒരിക്കൽ എഴുതിത്തീർത്ത "ഭാരത"ത്തെ വീണ്ടും വിസ്തരിക്കാൻ എന്തുകൊണ്ടോ ഇതേവരെ കവിക്കു തോന്നീട്ടില്ലെന്നു കാണുന്നു. ഈ ഭാരതത്തിൽ തന്നെ പ്രസിദ്ധന്മാരും അശേഷം അപ്രസിദ്ധന്മാരുമായിട്ടുള്ള കവികളിൽ പലരും അവരവർക്ക് അത്ര യോജിപ്പല്ലാത്ത ഒാരോ പേരുകൾക്ക് അർഹന്മാരായിത്തീർന്നിട്ടുള്ളതും അതുകൊണ്ടുചിലർക്കെല്ലാം ഗ്രന്ഥകർത്താവിന്റെ നേരെ ഗൂഢമായി കുറേശ്ശെ ശണ്ഠയും ഉണ്ടായിരിക്കാവുന്നതും ആകകൊണ്ട് ഇനി ഇതിനെ വിസ്മരിക്കുന്നത് എല്ലാം കൊണ്ടും അത്ര എളുപ്പമല്ലെന്നു തോന്നുകയാൽ ഏതെങ്കിലും പുസ്തകം പ്രസിദ്ധപ്പെടുEmblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thahirkm07 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/5&oldid=162019" എന്ന താളിൽനിന്ന് ശേഖരിച്ചത്