18
നോട് ഏറെക്കുറെ സാമ്യമുണ്ടു്. മുഖത്തുതേയ്ക്കുക, കിരീടം, കുപ്പായം, ഉടുത്തുകെട്ടിന്റെ മുൻഭാഗം, ഇവയിൽ കഥകളിയിൽ ചിലെടുത്തു സ്വീകരിച്ചിരിക്കുന്ന മാതൃക കൂടിയാട്ടത്തിലുള്ളതാണു്. കഥകളിയിലെ ചുവന്ന താടി വട്ടമുടി വേഷങ്ങൾക്കു കൂടിയാട്ടത്തിലെ വേഷവിധാനങ്ങളുമായി വളരെസാദൃശ്യമുണ്ടു്. കൂത്തിനെ അപേക്ഷിച്ചു കൂടിയാട്ടമാണു കഥകളിക്കു കൂടുതൽ മാൎദർശനം നൽകിയിട്ടുള്ളതെന്നു നിസ്സംശയം പറയാം.
അഷ്ടപദിയാട്ടം.
രാമനാട്ടത്തിന്റെയും കൃഷ്ണനാട്ടത്തിന്റെയും ഉത്ഭവത്തിനു മുൻപായി കേരളത്തിൽ പ്രചാരത്തിലിരുന്നതാണു് അഷ്ടപദിയാട്ടം. ഭഗവൽ ഭക്തനും മഹാകവിയുമായിരുന്ന ജയദേവരുടെ ഗീത ഗോവിന്ദ'ത്തെയാണു് അഷ്ടപദിയെന്ന പേരിൽ കേരളത്തിൽ അഭിനയിച്ചുവന്നിരുന്നതു്.
- കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധ ത്തിലാണ് ജയദേവൻ ജീവിച്ചിരുന്നത്. അക്കാലത്തു് വംഗദേശം ഭരിച്ചിരുന്ന ലക്ഷ്മണസേന മഹാരാജാവിൻറ വിദ്വൽസദസ്സിലെ ഒരു പ്രമുഖാംഗമായിരുന്നു ഇദ്ദേഹം. ബംഗാളത്തിൽ ജഗന്നാഥഗിരിക്കടുത്തുള്ള "കിന്ദുബില്വം" എന്ന ഗ്രാമമാണു ജയദേവരുടെ ജന്മസ്ഥലം. "വൎണ്ണിതം ജയദേവകേന ഹരേരിദം പ്രവണേന - കിന്ദുബില്വസമുദ്ര സംഭവരോഹിണീരമാണേന” എന്നിപ്രകാരം ഗീതഗോവിന്ദത്തിൽ അദ്ദേഹം തന്റെ ജനനസ്ഥലത്തെ പരാമശിച്ചിരിക്കുന്നു. ജയദേവരുടെ പിതാവു് ഭോജദേവനെന്ന ബ്രാഹ്മ