17
ങ്ങൾ ചൊല്ലി മുദ്ര കാണിക്കയും, വാദ്യഘോഷങ്ങളുടെ താളക്രമത്തിൽ ഹസ്തമുദ്രകൾ കാണിച്ചു്, സ്തോഭഭാവങ്ങൾ പ്രകടിപ്പിച്ചു്, നടിക്കുകയുമാണു് അഭിനയമാതൃക. കൂടിയാട്ടത്തിൽ വിദൂഷകനു ചുമതലയേറിയ ഒരു ഭാരമുണ്ട്. ആദ്യം നാടകത്തിലുള്ള പ്രാകൃതശ്ലോകമുച്ചരിച്ചു് അതിന്റെ സംസ്കൃതച്ഛായ ചൊല്ലി വ്യാഖ്യാനിക്കണം; പിന്നീട് അതിന്റെ ഭാഷാശ്ലോകം ചൊല്ലണം; ഇതിനുപുറമേ നായകനും നായികയും ചൊല്ലുന്ന വാക്യങ്ങൾ വിദൂഷകൻ വ്യാഖ്യാനിക്കണം. നായകശ്ലോകങ്ങൾക്കു പ്രതിശ്ലോകങ്ങൾ ചൊല്ലുകയും നായകനെ തന്നാലാവുംവണ്ണം സഹായിക്കയും വേണം. ഒരു അങ്കം അഭിനയിച്ചുതീരുന്നതിനു സ്വാഭാവികമായി എട്ടോ പത്തോ ദിവസം വേണ്ടിവരും. കഥാപാത്രങ്ങളെ അവരവരുടെ സ്വതസ്സിദ്ധമായ ഗാംഭിൎയ്യത്തോടെ അരങ്ങത്തവതരിപ്പിക്കുന്നതിനുള്ള ചാക്യാന്മാരുടെ കഴിവു് അന്യാദൃശമാണ്. കൂടിയാട്ടത്തിൽ നൃത്തത്തിനു വലിയ സ്ഥാനമൊന്നുമില്ല. ഇടയ്ക്കിടെ കഥയോടു പ്രത്യക്ഷബന്ധമൊന്നുമില്ലാതെ ചില നൃത്തങ്ങളുണ്ട്. ചെറിയക്കം, വലിയക്കം, കങ്കണം എന്നൊക്കെ ഈ നൃത്തങ്ങൾക്കു പേർ പറഞ്ഞുവരുന്നു. അഭിലഷണീയമായ അഭിനയപ്രസ്ഥാനം ആരംഭിക്കുന്നതിനു കൃഷ്ണനാട്ടത്തിന്റെയും, രാമനാട്ടത്തിന്റെയും ഉപജ്ഞാതാക്കൾക്കു് കൂടിയാട്ടം ഏറെ സഹായകമായിരുന്നു. ശാസ്ത്രസമ്മതമായ ഒരു അഭിനയമാതൃക കൂടിയാട്ടത്തിൽ നിന്നുമാണു സ്വീകരിക്കാൻ കഴിഞ്ഞിരുന്നതു്. വേഷവിധാനത്തിലും കഥകളിക്കു് കൂടിയാട്ടത്തി