Jump to content

താൾ:Kathakali-1957.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16

ആദ്യം പുറപ്പാടു കഴിഞ്ഞ പാത്രത്തെ സംബന്ധിച്ചുള്ള കഥാവിവരങ്ങൾ സാമാജികരെ ധരിപ്പിക്കുന്നതാണ് ഈ ചടങ്ങു്. ഇവിടെ സൂത്രധാരന്റെ വേഷം നിൎവ്വഹണത്തിനു വിഷയീഭൂതമായ കഥാപാത്രത്തിന്റേതുതന്നെയാ യിരിക്കുമെന്നു് ഒരു വിശേഷതയുണ്ടു്. ഇപ്രകാരം എല്ലാ പ്രധാന വേഷങ്ങളുടെയും പ്രവേശം കഴിഞ്ഞിട്ടു മാത്രമേ കഥ കൂടിയാടുന്നുള്ളു. വിളക്കിനു മുൻപിലുള്ള തിരശ്ശീല താഴ്ത്തി രംഗത്തു പ്രത്യക്ഷപ്പെടുന്ന നടനിൽ പാത്രധൎമ്മോചിതമായ രസഭാവങ്ങൾ എത്രയും സ്പഷ്ടമായിത്തന്നെ പ്രകടമാകും. പ്രവേശിക്കുന്ന നടൻ അഭിനയത്തിനാധാരമായ കാവ്യഭാഗം ഉദ്ധരിച്ചു പൂൎവ്വകഥാഭിനയം തുടങ്ങും. ഓരോ വാക്കും കൈമുദ്രകളോടുകൂടി ഉച്ചരിക്കുകയാണു പതിവു്. വാക്യം കഴിഞ്ഞാൽ മേളം തുടങ്ങുകയും താളത്തിനൊപ്പിച്ചു മുദ്രകൾ കാണിച്ചും ഭാവാവിഷ്കരണം ചെയ്തും പൂൎവ്വകഥാഭിനയം ആരംഭിക്കുകയും ചെയ്യും. (കഥകളിയിലെ ഇളകിയാട്ടത്തിന്റെ സമ്പ്രദായം ഇതുപോലെയാകുന്നു.) തുടൎന്നു, അങ്കത്തിലെ വൎത്തമാനഘട്ടം വരെ അഭിനയിക്കയും ചെയ്യും. കൂടിയാട്ടത്തിൽ സുപ്രധാനമായ ഒരംശമാണു കഥാപാത്രങ്ങളുടെ പ്രവേശം. ഓരോ അങ്കത്തിൻറയും പ്രത്യേകതയനുസരിച്ചു വേഷങ്ങളുടെ പുറപ്പാടു് നാലോ അഞ്ചോ ദിവസംവരെ നീണ്ടുനിൽക്കും. വീരരസപ്രധാനന്മാരായ കഥാപാത്രങ്ങൾ, ദംഷ്ട്രങ്ങൾ, അലൎച്ച, ചാട്ടം ഘോഷം മുതലായവയെല്ലാം കഥകളിയിലെപോലെതന്നെ കാണാം. ശരിയായ കൂടിയാട്ടം തുടങ്ങിയാലും ശ്ലോക

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/28&oldid=220699" എന്ന താളിൽനിന്ന് ശേഖരിച്ചത്