താൾ:Karthaveeryarjunavijayam.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കാലങ്ങളിലതിഭുജവിക്രമ-
ധിക്കൃതശക്രപരാക്രമനാകിയ
നക്തഞ്ചരപതി രാവണനെന്നൊരു
ശക്തൻ വന്നു പിറന്നു ധരായാം;
പത്തു മുഖങ്ങളുമിരുപതു കൈകളു-
മത്യുന്നതഗിരി സന്നിഭമാകിയ
ഗാത്രവുമുരുതരഭീഷണമിരുപതു-
നേത്രവുമുൽക്കടദംഷ്ട്രാനികരം
എത്ര ഭയങ്കരമാകൃതി കണ്ടാൽ
മിത്രതനൂജനുമാശു ഭയപ്പെടു-
മത്ര മഹാബലനാകിയ ദശമുഖ-
നത്തൽ വെടിഞ്ഞു തപംചെയ്തുടനെ
പങ്കജഭവനൊടു വരവും വാങ്ങി-
ക്കിങ്കരസംഘസമേതം വിരവൊടു
ലങ്കാനഗരമടക്കിവസിച്ചഥ
ശങ്കാരഹിതം ധനപതിതന്നുടെ
ഹുങ്കാരത്തെയടക്കിജയിച്ചൊര-
ഹങ്കാരങ്ങൾ നിലയ്ക്കാഞ്ഞമ്പൊടു
ശങ്കരഭഗവാൻ വാണരുളുന്ന ഭ-
യങ്കരമാകിയ കൈലാസത്തെ-
ക്കുത്തിയെടുത്തു കരങ്ങളിലാക്കി-
സ്സത്വരമമ്മാനക്കളിയാടി
പത്തിരുപതുകുറി പൊക്കിയെറിഞ്ഞും
ശക്തിപെരുത്ത കരങ്ങളിലേറ്റും,
മുപ്പുരവൈരിക്കതുകൊണ്ടവനൊടൊ-
രപ്രിയമുണ്ടായില്ല വിശേഷി-
ച്ചദ്ഭുതമായൊരു വാളും നല്കി
ക്ഷിപ്രമനുഗ്രഹമേകിയയച്ചു,
പുഷ്പകമായ വിമാനവുമേറി
പുഷ്പശരാരിയെ വന്ദിച്ചുടനേ.
ഭൂതലവും പാതാളം സ്വർഗ്ഗം
വീതഭയേന ജയിച്ചു ദശാസ്യൻ
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/1&oldid=161928" എന്ന താളിൽനിന്ന് ശേഖരിച്ചത്