താൾ:Karnabhooshanam.djvu/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുസ്തകം നോക്കി വായിക്കുക മാത്രം ചെയ്ത ആൾക്കുകൂടി, അതിലെ വരികൾമുഴുവനും ആരോ ഉറക്കെ ചൊല്ലിക്കേട്ടതുപോലെ ഒരു ഭ്രാന്തിയുണ്ടായിരിക്കും. ഈ ഒരു അനുഭവം "പാരഡൈസ് ലോസ്റ്റി"ലെ സാത്താന്റെയും ഷേൿസ്പീയറുടെ "ജൂലിയസ് സീസർ" എന്ന നാടകത്തിലെ ആന്റണിയുടെയും പ്രഭാഷണങ്ങൾ വായിച്ചപ്പോൾ മാത്രമേ ഇതെഴുതുന്നയാൾക്ക് ഉണ്ടായിട്ടുള്ളൂ. ഈ ഗുണത്തെയാണ് ഞാൻ വാഗ്വിലാസം (Eloquence) എന്നു വിളിക്കുന്നത്. ഇത് നമ്മുടെ കുഞ്ചൻനമ്പ്യാരിലും ഉള്ളൂരിലും മാത്രമേ ഞാൻ പരിപൂർണ്ണമായി കണ്ടിട്ടുള്ളൂ. ഇവർ രണ്ടുപേരും മാത്രം കവിത കേട്ടെഴുതിയതു പോലെ തോന്നിക്കുന്നു. അഥവാ അവയുടെ ഗുണോൽക്കർഷം കണ്ടാൽ അവ സാക്ഷാൽ വാഗീശ്വരിയുടെ മുഖത്തുനിന്നു നിർഗ്ഗളിച്ചവയാണെന്ന് അനുമാനിച്ചാലും വലിയ തെറ്റൊന്നുമില്ലതാനും.


സഞ്ജയൻ"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/99&oldid=161927" എന്ന താളിൽനിന്ന് ശേഖരിച്ചത്