താൾ:Karnabhooshanam.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്നാണു മഹാകവി കർണ്ണാന്തികത്തിലേക്കു പോകുന്ന ആദ്യത്യനെപ്പറ്റി ചോദിക്കുന്നത്.

തന്റെ ദിവ്യാതിഥിയുടെ ആഗമനോദ്ദേശം ഇന്നതായിരിക്കണമെന്ന് ബഹിരുപാധികളെ ആശ്രയിക്കാത്ത മനസ്സിന്റെ ഒരാന്തരപ്രവൃത്തിയുടെ പ്രേരണകൊണ്ടറിഞ്ഞതുപോലെയാണു കർണ്ണൻ ആദ്യമായിത്തന്നെ അദ്ദേഹത്തോടു സംസാരിച്ചു തുടങ്ങുന്നത്.

 "ധർമ്മാദ്ധ്വാവെത്രയോ സൂക്ഷ്മത്തിൽ സൂക്ഷ്മമെ-
   ന്നമ്മഹായോഗീന്ദ്രരോതിടുന്നൂ;
 ഏതുമതെന്തെന്നുകണ്ടവനല്ല ഞാൻ-
   പാതകകാപഥമാത്രപാന്ഥൻ;
 എങ്കിലുമുണ്ടൊരു ഭേഷജമെൻ കയ്യി-
   ലെൻ ഗദങ്ങൾക്കെല്ലാമൊറ്റമൂലി
 എവനെന്തെങ്ങെപ്പോളെന്നോടു നേർന്നാലും
   ജീവനതല്ലതിൻ മേലെന്നാലും
 ഞാനവന്നേകുമതപ്പോൾ; എൻ പങ്കമ-
   ദ്ദാനഗംഗാബുവാൽ ധൗതമാകും."

ഇത്രയും സംഗതികൾ ഒരു പക്ഷെ, ഇത്രതന്നെ ചമൽക്കാരത്തോടുകൂടി, പലർക്കും പറയുവാൻ
കഴിയുന്നതായിരിക്കും. എന്നാൽ ഇതിന്നപ്പുറത്തുള്ള

 "കൂടിക്കിടപ്പതുണ്ടിന്നന്മയൊന്നെന്നിൽ
 കോടക്കാർക്കൊണ്ടലിൽ മീന്നൽപോലെ."

എന്ന രണ്ടു വരികൾ ഒരു മഹാകവിയുടെ തൂലികയ്ക്കു മാത്രമേ എഴുതുവാൻ സാധിക്കുകയുള്ളൂ.
കർണ്ണന്റെ ഭാഷ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/87&oldid=161914" എന്ന താളിൽനിന്ന് ശേഖരിച്ചത്