താൾ:Karnabhooshanam.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാത്രമേ ഉള്ളൂരും ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളുവെന്ന് സമാധാനിക്കാവുന്നതാണു.

കുണ്ഡലകവചധാരിയായ കർണ്ണനോട് പോർക്കളത്തിൽ എതിരിടുന്നത് തന്റെ മകനായ അർജ്ജുനന്റെ പരാജയത്തിലാണു കലാശിക്കുകയെന്ന് ദേവേന്ദ്രനറിയാം. എന്തുചെയ്തെങ്കിലും കർണ്ണന്റെ ഈ ദിവ്യഭൂഷകൾ കരസ്ഥമാക്കണമെന്ന് ആ അഹല്യാജാരൻ തീർച്ചപ്പെടുത്തുന്നു. ആരെന്തു ചോദിച്ചാലും പൂർണ്ണമനസ്സോടുകൂടി ദാനം ചെയ്യുന്ന കർണ്ണന്റെ സ്വഭാവം--ആ കോട്ട മതിലിലെ കൊച്ചുരന്ധ്രം--സഹസ്രാക്ഷാൻ കണ്ടു മനസ്സിലാക്കുകയും ബ്രാഹ്മണ വേഷധാരിയായി കർണ്ണനോടു കുണ്ഡലകവചനങ്ങൾ ഇരന്നു വാങ്ങുവാൻ ഉദ്യമിക്കുകയും ചെയ്യുന്നു. ഇന്ദ്രനല്ല, ആരു തന്നെ ആവശ്യപ്പെട്ടാലും കർണ്ണൻ ഈ ദാനം ചെയ്യുമെന്നും, അതിന്റെ കലാംശം ദാതാവിന്റെ മരണമാണെന്നും കണ്ടറിഞ്ഞ "ജഗച്ചക്ഷുസ്സെങ്കിലും ആത്മജവാത്സല്യചാപലാന്ധനായ ആദിത്യൻ തന്റെ മകൻ മൃത്യുവക്ത്രത്തിൽ പതിക്കുന്നത് മുടക്കുവാൻ വേണ്ടി, ഒരു ദിവസം ഉദയത്തിനുമുമ്പ്, നരാകൃതി കൈക്കൊണ്ട് കർണ്ണന്റെ ശയനമുറിയിൽ പ്രവേശിക്കുന്നു. ഇതാണു കഥയുടെ ആരംഭം.

കഥാനുഗമനം            അങ്ങുള്ളിലാരൊരാൾ പോവതു ലോകത്തിൻ
              ജംഗമചൈതന്യമെന്നപോലെ ?
            സൗവർണ്ണശൈലത്തിൻ സാരമോ ? തൃക്കയ്യിൽ
              ഗോവിന്ദനേന്തും സുദർശനമോ ? "

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/86&oldid=161913" എന്ന താളിൽനിന്ന് ശേഖരിച്ചത്