താൾ:Karnabhooshanam.djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


  കൊടിയടയാളം കൊടിയമാരുതി;
  പരുത്തഖാണ്ഡവം സമർപ്പിച്ച മൂല-
  മുരത്തഗാണ്ഡീവം കൊടുത്തിതഗ്നിയും;
  ശരമൊടുങ്ങാത്ത ശരധിയുമുണ്ടു:
  മൃഡനീശൻ പശുപതിജഗന്നാഥൻ
  കൊടുത്തൊരു പാശുപാതവുമുണ്ടല്ലോ;
  ഹരിജഗന്നാഥൻ പരൻ നാരായണ-
  നരികിലുണ്ടല്ലൊ തുണയായെപ്പൊഴും;
  വിജയനെന്നു പേരവനാകുന്നതു
  ജയമെല്ലാം കൊണ്ടുമവനെവന്നീടൂ"

യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ കർണ്ണന്റെ തേരുകൾ ഭൂമിയിൽ താണുപോയപ്പോൾ പ്രാചീനകവി പറയുന്നതു നോക്കുക:--


  "ജഗതിദാനശീലരിൽ മുൻ പുള്ളവൻ
  ജനമനോഹരൻ വിമലനംഗേശൻ
  നിരൂപിച്ചു വിധിബലമിതെന്നതും
  വരുമിപ്പോൾ മമ മരണമെന്നതും"

ഇത്രമേൽ ഗുണവാനായ കർണ്ണൻ എന്തിനാണു ദുര്യോധന പക്ഷപാതിയായിത്തീർന്നത് ? നാരായണന്റെ പിൻബലത്തോടു കൂടി നേർക്കുന്ന നരനോടെതിരിടുന്നത് മരണത്തിൽ മാത്രമേ അവസാനിക്കുകയുള്ളുവെന്ന് തീർച്ചപ്പെടുത്തിയ കർണ്ണൻ പാണ്ഡവപക്ഷത്തിൽ ചേരാതിരുന്നത് ധാർത്തരാഷ്ട്രന്മാരുടെ ദോഷങ്ങളോടു സഹാനുഭൂതി അദ്ദേഹത്തിനു ഉണ്ടായിരുന്നതു കൊണ്ടാണോ ?

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/82&oldid=161909" എന്ന താളിൽനിന്ന് ശേഖരിച്ചത്