Jump to content

താൾ:Karnabhooshanam.djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുടെ ആദർശം പാതാളം വരെ താണു പോയി, ഭാഗി = പങ്കുകൊള്ളു ന്നവൻ. വാരുണി =മദ്യം. ആവേശം=സംഭ്രമം .

34.സുയോധനന്റെ സഹവാസം കൊണ്ടു സിദ്ധിക്കുന്ന ധനം ഞാൻ നിത്യം മറ്റുള്ളവർക്കുവേണ്ടി ത്യജിക്കുന്നു.മാട്ടിനെ കൊല്ലുന്നവന്റെ ചെരിപ്പുദാനം ,ഔൽപ്പത്തികം = നൈസർഗികം തന്റെ പാരണയ്ക്കായി വച്ചിരുന്ന വെള്ളവും ചോറും പട്ടിയ്ക്കും ചണ്ഡാലനുമായി രന്തീദേവൻ പകുത്തു നൽകി .രന്തീ ദേവന്റെ യാഗജലം ഒഴുകിയാണ് ചർമ്മൺവതീ നദി ഉണ്ടായതെന്ന് ഐതീഹ്യം ;ആ നദിയിൽ കൂടിയാണ് കർണ്ണന്റെ ദേഹം ശൈശവത്തിൽ ഒഴുകിയത്. ശേവതി = നിധി .കീന്നരനാഥൻ വൈശ്രവണൻ ആഗന്തു = അതിഥി ;ഇവിടെ കാശ്യപൻ.

35. പിന്നത്തെയർത്ഥി =ദ്രോണാചാര്യർ ,അർജുന വൈരി = കാർത്തവീര്യാർജുനന്റെ ശത്രു .ഞാൻ അർജുനവൈരിയായത് ആശ്ച്ചര്യമല്ലെന്നു താൽപ്പര്യം. ഭീഷണി = വേർപെടുത്തൽ . മനുഷ്യജന്മത്തിന്റെ മാഹാത്മ്യം സ്ഥിതി ചെയ്യുന്നത് പ്രധാനമായി അതിൻറെ അസ്ഥിരഭാവത്തിലാണ്. നമ്യനമ്യൻ = നമ്യന്മാർക്കും നമ്യൻ .

36. ആനൃണ്യം= കടം വീട്ടൽ .അപ്പോൾ അവൻ ധന്യൻ (ധനവാനെന്നും) ചാരിതാർത്ഥനായി. ഗൃഹസ്ഥവൃത്തിയുടെ സാരം ഗ്രഹിച്ചവനായി. ശ്രാദ്ധദേവൻ (യമൻ) എപ്പോൾ കയറി വന്നാലും അദ്ദേഹത്തെ ഒരതിഥിയെപ്പോലെ സല്ക്കരിക്കുന്നതിനു സന്നദ്ധനുമായി ആയുസ്സ് കേവലം സാധനമാണ് ; പുരുഷാർത്ഥമാണു സാദ്ധ്യം .

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/69&oldid=161894" എന്ന താളിൽനിന്ന് ശേഖരിച്ചത്