താൾ:Karnabhooshanam.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെളിച്ചു. അനന്തരകാലത്തിൽ ശ്രീനാരായണൻ അർജ്‌ജുന സൂതനായി സുയോധനൻ ദീർഘദർശനം ചെയ്തതു ഫലിച്ചു.

30. തന്മിത്രം = അവന്റെ സ്നേഹിതനായ ഞാൻ. ഭദ്രാസനം = സിംഹാസനം. സങ് ഗ്രാമം = യുദ്ധം. ഞാൻ അങ്ങയുടെ അപദാനങ്ങൾ കീർത്തനം ചെയ്യുന്ന സുതനാകാമെന്നു കൃപാചാര്യർ പറഞ്ഞു. സാധുവാദി = നന്നുനന്നെന്നു പറയുന്നവൻ.

31. പിഞ്ഛിക = മയില്പീലി ജാലം = കൺകെട്ടുവിദ്യ. ഞാൻ അംഗ രാജാവായില്ലെങ്കിൽ ഇത്തരത്തിലുള്ള ദാനത്തിനു ശക്ത നാകുന്നതല്ല. സൗഹാർദ്ദം = സ്നേഹം. സൗഭ്രാത്രം = സഹോദരസ്നേഹം. നന്ദി (കൃതജ്ഞത)യാകുന്ന ഈശനു ശ്രീപരമേശ്വരനു ഞാൻ നദി (നന്ദി കേശ്വരൻ) ആകുന്നു. അതായത് കൃതജ്ഞതയ്ക്ക് അടിമപ്പെടുന്നു. ഞാൻ ലോകാ പവാദത്തേയും അന്ത:കരണത്തേയും ഈശ്വരനേയും മറന്നുപോകുന്നു. എന്റെ പ്രാണസുഹൃത്തിനു ഏതു പാപവും ചെയ്തു പോകുന്നു.

32. അടർ = യുദ്ധം പ്രാണനിൽ പ്രാണൻ = പ്രാണാധിക സ്നേഹിതൻ. ആകാലികാന്തം = അകാലത്തിൽ മരണം. ദൈവം താൻ ആളയച്ചു വരുത്തുന്നവർക്കു മാത്രമേ ആതിഥ്യം നൽകുന്നുള്ളൂ അപമൃത്യു പാപമെന്നു താല്പര്യം. ഓർത്തു = കരുതി. ലോകദൃക് = ലോകചക്ഷുസ്സ്.

33. കർണ്ണയുക്തൻ = എനിക്കും ചെവിയുണ്ട്. ചിത്രം = ആശ്ചര്യം ദീധീതി= കിരണം . സ്ഫീതാന്ധതാമിസ്രം വലുതായ കൂരിരുട്ട്. പാപപ്രേരകമായ വാക്യം. അങ്ങ് ആകാശ വിട്ടു ഭൂമിയിലേക്ക് വന്നപ്പോൾ അങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/68&oldid=161893" എന്ന താളിൽനിന്ന് ശേഖരിച്ചത്