താൾ:Karnabhooshanam.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> കാണാം: സൂക്ഷ്മദൃഷ്ടിയിൽ സൂര്യനിൽനിന്നു ജനിച്ചാലും സൂതനിൽനിന്നു ജനിച്ചാലും ഫലം ഒന്നുതന്നെ.

26. പൗരാണികത്വം = പുരാണവചനം. അതു സൂതന്റെ പ്രവൃത്തിയാണല്ലോ. കുംഭോത്ഭവൻ = ദ്രോണാചാര്യൻ. ശോധിക്കുക = പരീക്ഷിക്കുക. വളർത്തച്ഛൻ. അധിരഥൻ ഗോമയു = കുറുക്കൻ അപ്രതീക്ഷിതമായ അപശബ്ദം.

27. ഗോഷ്ഠി = സദസ്സ്. ജന്യം = യുദ്ധം. പാട്ടും കൂത്തും സാരഥ്യവും മറ്റുമാണ് സൂതന്മാരുടെ വൃത്തി. ഭാരത സാമ്രാജ്യസാർവ്വഭൗമൻ = ഇവിടെ പാണ്ഡു വാരുറ്റ ദീർഘമായ, നിന്റെ കുലവൃത്തി അർജ്ജുനനെപ്പോലെയുള്ള രാജാക്കാന്മാരെ സ്തുതിക്കുക എന്നുള്ളതാണ്. ആടോപം = ഗർവ്വ്. വാദി = വക്താവ്. ശാരദ്വതാചാര്യൻ = ശരദ്വന്റെ പുത്രനായ കൃപാചാര്യർ. ചാപവിദ്യയാകുന്ന സംഗീതശാസ്ത്രത്തിന്റെ പ്രഥമ പാഠങ്ങൾ ഞാൻ പഠിച്ചതു കൃപാചാര്യരിൽ നിന്നാണ്, തന്റെ വൃത്തി പാട്ടാണെന്നുള്ളതിനെ തുടർന്നുകൊണ്ടു കർണ്ണൻ പറയുന്നതാണ്. നമ്യൻ = വന്ദ്യൻ. വർഷീയാൻ = അതീവൃദ്ധൻ. മദ്ദണ്ഡൻ = എന്നാൽ ദണ്ഡിക്കപ്പെടേണ്ടവൻ. അതിനാൽ അദ്ദേഹത്തിന്റെ പ്രലാപത്തിനു പ്രതിക്രിയയില്ല. എന്നെപ്പറ്റിയുള്ള ഈ ആക്ഷേപം കേട്ടപ്പോൾ പുത്രവത്സലനായ അധിരഥൻ മോഹിച്ചു താഴെ വീഴുവാൻ ഭാവിച്ചു.

28. ഭംങ്ഗം പരാജയം. ഗദകൊണ്ടുള്ള പ്രഹരം പോലെയുള്ള ഭയങ്കരമായ വാക്യം. സുയോധനന്റെ അസ്ത്രം ഗദയാണ്. ധിക് = ലജ്ജാവഹം ജാത്യുന്മാദം = ജാതിസംബന്ധമായുള്ള ഭ്രാന്ത്. വ്യക്തിയും ജാതിയും

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/66&oldid=161891" എന്ന താളിൽനിന്ന് ശേഖരിച്ചത്