താൾ:Karnabhooshanam.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കർണ്ണഭൂഷണം


I

ആ രാത്രി ചേരാറായ് വാസരശ്രീയോടു
  സൂരജ വിണ്ണാറോടെന്നപോലെ.

തൂമയിൽ തൻവസു തൂകാറായ് മേൽക്കുമേൽ
  ധാമനിധിയായ ദേവൻ വീണ്ടും.

ചോപ്പങ്കവാൽത്തൊപ്പി ചാർത്തിന മൗലികൾ
  മേല്പോട്ടു നീട്ടിക്കൊണ്ടങ്ങുമിങ്ങും.

ഉച്ചത്തിലാചാരവാക്കോതി ലാത്തുന്നു
  നൽചരണായുധർ നാഗരിഗർ

വേതനത്തിന്നോരോ രാജന്യസ്തോത്രങ്ങൾ
  സാധകം ചെയ്തതാം ജിഹ്വകളെ        10

ധന്യകളാക്കുന്നു തങ്ങൾക്കു യോജിച്ച
  മന്നനെ വാഴ്ത്തുന്ന സൂതവര്യർ.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/3&oldid=161851" എന്ന താളിൽനിന്ന് ശേഖരിച്ചത്