താൾ:Karnabhooshanam.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മുഖവുര



'അന്നും ഇന്നും' എന്ന എന്റെ ഒരു ചെറിയ ഭാഷാ കൃതി 'ഉണ്ണിനമ്പൂരി' മാസികയിൽ ഞാൻ ആദ്യമായി പ്രസിദ്ധപ്പെടുത്തിയപ്പോൾ അതു വായിച്ച ചില സാഹിത്യരസികന്മാർ ആ കൃതിയിൽ സൂചിപ്പിക്കുക മാത്രം ചെയ്തിട്ടുള്ള പുരാണപുരുഷന്മാരിൽ ഒരു മഹാത്മാവിന്റെ ഒരപദാനത്തെയെങ്കിലും സാമാന്യമായി പ്രപഞ്ചനം ചെയ്ത് ഒരു കവിത നിർമ്മിച്ചു കണ്ടാൽ കൊള്ളാമെന്ന് എന്നോട് അപേക്ഷിക്കുകയുണ്ടായി. അവരുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നതിനു വേണ്ടിയാകുന്നു കല്യാണകൃത്തായ കർണ്ണന്റെ കവചകുണ്ഡലദാനോദ്യമത്തെ വിഷയീകരിച്ചുള്ള "കർണ്ണഭൂഷണം" എന്ന ഈ ഖണ്ഡകാവ്യം ഞാൻ രചിക്കുവാൻ ഒരുമ്പെട്ടത്. വിശ്വവിദിതമായ ഒരു പുരാവൃത്തത്തിന്റെ ഉദ്ദേശരഹിതമായ ഏതോ പുനരാഖ്യാനം മാത്രമാണ് ഈ കൃതി എന്നു നാമശ്രവണത്തിൽ തോന്നുമെങ്കിലും വാസ്തവം അങ്ങനെയല്ലെന്നുള്ളതു വായനക്കാർക്കു വേഗത്തിൽ മനസിലാക്കുവാൻ കഴിയും. ഇത്തരത്തിലുള്ള ഒരു പ്രസ്ഥാനം വങ്ഗസാഹിത്യത്തിലും മറ്റും ഇപ്പോൾ ലബ്ധപ്രതിഷ്ഠമാണ്. പരമപാ-

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/1&oldid=161829" എന്ന താളിൽനിന്ന് ശേഖരിച്ചത്