താൾ:Kannassa Ramayanam Balakandam.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണശ്ശരാമായണം

പുരത്തെയെരിത്തവനുടയ ധനുസ്സു, പുരാതനം, അമരകളാലെ ദത്തം, ഇരിപ്പതു ജനകപുരത്തിൽ ഇദാനീം, ഇനിയ ജലാദികളാൽ അർച്ചിതമായ്; ഒരുത്തരും അതിനെ നിറച്ചു വലിപ്പവർ ഉണ്ടായവർകളിൽ ഇല്ലതു; നിങ്ങൾ കരുത്തൊടു കാണ്മാനായേ പോരുക; കാണാം അവനുടെ യാഗവും" എന്നേ. 87

എന്ന വിശേഷം അറിഞ്ഞൊരു കൗതുകം ഈടിയ രാജമുമാരരും ആയേ. ചെന്നു മഹാമുനി വിശ്വാമിത്രൻ ചെമ്മേ ശോണാതീരം പുക്കാൻ; അന്നു വസിച്ചാൻ അവിടേ രാത്രിയിൽ അനുപമമായ മുനീന്ദ്രരും ആയേ; ഒന്നൊഴിയാതേ കുശവംശോത്ഭവം ഉരചെയ്താൻ മുനി രാഘവനോടേ; 88

"അവനിയിൽ മുൻപു ചതുർമ്മുഖനന്ദനൻ ആയുളനായാൻ, കേൾ, കുശൻ എന്നൊരു തവം ഉട ഭൂപതി; പുനര് അവന് ഔരസ- തനയന്മാർ നാൽവരും ഉളരായാർ; അവർ, കൗശാബി, മഹോദയ-ധർമ്മാ- രണ്യ-ഗിരിവ്രജം എന്ന പുരങ്ങൾക്ക് ഉവവിയൊട് അഥവേ നാഥന്മാരായ് ഉത്തമഗുണമോടേ പാലിച്ചാർ. 89

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/29&oldid=152950" എന്ന താളിൽനിന്ന് ശേഖരിച്ചത്