താൾ:Kannassa Ramayanam Balakandam.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാനവർ കാണ മറഞ്ഞുടനേപോയ് മാരീചനും, അലയാാഴിയിൽ നടുവേ ദീനതയായ് മരിയാതേ വീണാൻ; നിന്ന സുബാഹുവിനെയും അപ്പൊഴുതേ ഊനം ഒഴിന്ത് ആഗ്നേയാസ്ത്രത്താൽ ഉയിർകൊണ്ടാൻ; പൊരുത് അവിടെ നിശാചര- സേന നശിപ്പിച്ചിതു വായവ്യാസ്ത്രം ജഗതീപതിസുതൻ എയ്തതിനാലേ 84

അതിനാലേയൊരു സങ്കടം ഇന്നി- യടുത്തവ ചെയ്തു മുടിച്ച മഹാമുനി വിധിയാൽ അരചാ കുമാരന്മാരെ വിരന്ത് ആശ്ലേഷം ചെയ്ത് അരുൾ ചെയ്താൻ: "ചതികെടെ രാക്ഷസരോട് അമർചെയ്ത് ഇതു സാധിപ്പിച്ചതു വിസ്മയം; എന്നാൽ അതിസുഖമായ് ബലവീര്യാദികളോട് അവനിയിൽ വാഴ്ക തുലോം നാൾ" എന്നേ. 85

എന്ന മഹാമുനി വിശ്വാമിത്രനൊട് "എന്ത് ഇനിയെന്നാൽ വേൺറ്റുവത്?" എന്നേ നിന്ന കുമാരൻ ഇരാമനെ നോക്കി നിരൂപിച്ച് അരുളിച്ചെയ്താൻ മുനിവരൻ: "നന്ന് ഉരചെയ്തതു; നീ കാരണമായ് നന്മ വരും ഭുവനത്തിനും' എന്നാൽ. ഇന്നു് ഇനി വേണ്ടുവത് എന്നൊടു പോരുക- യിനിയ വിദേഹപുരത്തിന്നായേ. 86

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/28&oldid=152949" എന്ന താളിൽനിന്ന് ശേഖരിച്ചത്