താൾ:Kannassa Ramayanam Balakandam.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണശ്ശരാമായണം

വിശ്വാമിത്രൻ തിരുവടി ചൊല്ല വിഷാദഭയാദികളോടേയരചൻ നിശ്വാസത്തോടിരുന്നു നിനച്ച്, അതി- ദീനതയാ മുനിവരനൊടു ചൊന്നാൻ: "ഉച്ചൈര് അവിടെ നിശാചരർ തമ്മൊട് ഉറച്ച് അമർ ചെയ്വതിനാമോ ബാലകൻ? ഇച്ഛിക്കൊല്ലായിതു നിന്തിരുവടി; ഇപ്പൊഴുതേ ഞാൻ പോരുവെനല്ലോ. 57

പോരുവതിന്ന് അക്ഷൌഹിണിപടയിത പൊലിവൊടു നിന്നിതു: ഞാൻ അവരോടും പോരുവെൻ അവിടെ; നിശാചരർതമ്മൊടു പൊരുതു ജയിപ്പെൻ; അതെന്നിയും അറിനീ:- ആര് അറിവോർ നിശിചരമായാബലം? അറിയാമോ മമ വത്സന് അത്? എന്നാൽ, ധീരത തന്നെയും ഇല്ല പൊറുപ്പാൻ തിറമൊടു പുത്രവിയോഗവും എല്ലാം. 58

എജ്ജാതിയും എങ്ങൾക്ക് അറിവാൻ, ഏവർ നിശാചരർ? എന്തവർ ബലവും? ചൊല്ലായ്, എന്നു മഹീപതി ദശരഥർ ചൊന്നതു കേട്ട് അറിയിച്ചാൻ മുനിവൻ: "പൊല്ലാമതിരാവണപാലിതരായ്- പ്പുനര് ഉളർ ഇരുവർ നിശാചരർ നമ്മോട് എല്ലാം ഇടർ ചെയ് വോൻ വനഭൂമിയിൽ. എതിര് അവർകൾക്ക് ആരുള്ളവര്? എന്നേ." 59

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/21&oldid=152940" എന്ന താളിൽനിന്ന് ശേഖരിച്ചത്