Jump to content

താൾ:Kandhavritham 1911.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കാന്തവൃത്തം 5



(ഉപജാതി-൧൧)


പാരം മടങ്ങിപ്പരിപൂൎണ്ണചന്ദ്രൻ പരന്നമിയ്ക്കുന്നൊരു
ചാരുവക്ത്രേ! പാരാതെയീവൃത്തയുഗാംഘ്രിയുഗ്മം പെടു
ന്നിനച്ചാലുപജാതിതന്നിൽ.        (൨൬)

(വിപരീതാഖ്യാനികാ- ൧൧)


ഒന്നിന്ദ്രവജ്രാംഘ്രിയതാദിപിന്നേ യുപേന്ദ്രവജ്രാം
ഘ്രികൾമൂന്നുമായാൽ ഉരോജനമ്രേ!വിപരീതശബ്ദ മൊ
ടൊത്തൊരാഖ്യാനികയാനതെല്ലോ.        (൨൭)

(രഥോദ്ധതാ- ൧൧)


അഞ്ചിടാതെവിഷമാക്ഷരങ്ങള ങ്ങഞ്ചുവിട്ടയിഗുരു
ക്കളായിടും നെഞ്ചിലോൎക്കുക രഥോദ്ധതാഖ്യമാ മഞ്ചി
തോല്ലസിതവൃത്തമായതിൽ.        (൨൮)

(സ്വാഗതാ- ൧൧)


പത്തുമൊയ്‌മ്പതുമിവറ്റകൾതമ്മിൽ സത്തമേസുമു
ഖി!മാറിടുമെന്നാൽ രാഗവൎഷിണി രഥോദ്ധതവൃത്തം
സ്വാഗതാഖ്യയൊടുചേൎന്നിടുമല്ലൊ.        (൨൯)

(വസന്തമാലിക-൧൧,൧൨)


ഗുരുമൂന്നതുമാറുമെട്ടുപത്തും പരമൊന്നുംവിഷമാം
ഘ്രിയിൽസമത്തിൽ ഇരുവൎണ്ണമൊടുക്കമൊയ്‌മ്പതേഴും
ഗുരുനാൽമൂന്നുവസന്തമാലികയ്ക്ക്.        (൩൦)

(ചെമ്പകമാലികാ- ൧൧,൧൨)


വടിവൊടുവസന്തമാലികയ്ക്കുടയൊരംഘ്രികൾ നാലി
ലുമ്പ്രിയെ! ഒടുവിൽ പെടുമേകമക്ഷരംവിടണംചമ്പക
മാലികയ്ക്കയേ!        (൩൧)

2 *






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/11&oldid=161811" എന്ന താളിൽനിന്ന് ശേഖരിച്ചത്