താൾ:Kandhavritham 1911.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4 കാന്തവൃത്തം


ന്നായ്നാലാൽ വിരതിയുളവാമാറിനാലേഴിനാലും മന്ദാ
ക്രാന്തയ്ക്കുമലദ്വിലസന്മന്ദഹാസപ്രകാശെ!        (൨o)

(ഹംസി-൧o)


മന്ദാക്രാന്തയ്ക്കെഴുമറുതിയിൽ ചെന്നൊത്തീടും യ
തികളയണം ധന്യെ!ഹംസിയ്ക്കഖിലതരുണീമാന്യെ!
ഹംസിലളിതഗമനെ.        (൨൧)

(ശാലിനി-൧൧)


കൎണ്ണാന്താക്ഷി! ഹ്രസ്വമാറൊ മ്പതെന്നീവർണ്ണം ര
ണ്ടും നാലൊടേഴാൽവിരാമം സ്വൎണ്ണംതൂൎണ്ണമ്പൂൎണ്ണലജ്ജം
വണങ്ങും വൎണ്ണഞ്ചേരും ബാലികേ!ശാലിനിയ്ക്ക്.        (൨൨)

(ദൊധകം-൧൧)


ഒന്നൊടുനാലൊടുമേഴഥപത്തും സുന്ദരി കേൾക്ക
ഗുരുക്കളെതാകും ധന്യതരേ! ശൃണുദോധകവൃത്തത്തിന്ന
റികെന്നുടെ ജീവിതനാഥെ!        (൨൩)

(ഇന്ദ്രവജ്രാ-൧൧)


മൂന്നറേതേഴൊമ്പതിവറ്റെയെല്ലാം മാന്യപ്രിയെ!
ഹ്രസ്വമതായിവന്നാൽ നന്നായതിന്നാമമതിന്ദ്രവജ്ര
യെന്നോതിടുന്നുണ്ടുകവീശ്വരന്മാർ.        (൨൪)

(ഉപേന്ദ്രവജ്രാ-൧൧ )


ചിതത്തൊടാദ്യത്തിലെഴുന്നവൎണ്ണമതാൎയ്യശീലേ!
ലഘുവായിവന്നാൽ ഇതെൻപ്രിയേ!നൂനമുപേന്ദ്രവജ്ര
യതെന്നുചൊല്ലുന്നുകവീശ്വരന്മാർ.        (൨൫)





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/10&oldid=161810" എന്ന താളിൽനിന്ന് ശേഖരിച്ചത്