ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അന്ത്യഖണ്ഡം
കൎണ്ണപൎവ്വരീതി
(എം. കെ. നായർ, വി എ. Hone)
'ഇളങ്കിളിപ്പെണ്ണെ!കളസ്മിതാനനേ! കലാനടനപ്പൊൻകളരിയായോളേ! കറന്നപാടുനൽപ്പശുവിൻപാലിൽ, ഞാൻ നുറുക്കിയിട്ടുകുറുക്കിവെച്ചതു സ്ഫടികപാത്രത്തിലൊഴിച്ചു. കൽക്കണ്ടം പൊടിച്ചതിലിട്ടൊന്നിളക്കി മേളിച്ചു, ചുടുചുടുക്കനെത്തരുന്നിതാ,വന്നു കുടുകുടെക്കൊത്തിക്കുടിച്ചു വിക്ലമം അകറ്റിയക്കഥാതികച്ചുമിക്കാലം ശുകപ്പിടെ! പാടാനലിവുതോന്നണം. പടുത്വമേറിടുംപ്രഗത്ഭമാനസ രെടുത്തിടുംതൊഴി,ലിടയ്ക്കുനിൎത്തുമോ? പലാശമൊട്ടൊളിത്തുടുംകൊക്കിന്നിട യ്കലാഘവംചൊരും വചസ്സുധാരസം, നുകൎന്നു,മൌഢ്യവുംതകന്നു, പിന്നെയു-മകംകനി,ഞ്ഞതുതരാനിരക്കുന്നു.' ഇതിമൊഴികൾകേട്ടതിപ്രയത്നത്താൽ