ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മഖണ്ഡം കൊള്ളും ജഗത്സാക്ഷിയാം ദൈവമെങ്കിലും, സപദി ജനസഭയിൽ മമസത്യം മായ്ക്കുകിൽ സജ്ജനശങ്കവകാശമായരും; ത്വരിതമിവളിതികരുതി, മക്കളെക്കെക്കൊണ്ടു തത്ര നിറഞ്ഞസഭയിൽക്കടന്ന പരിചിനൊടു തനയരുടെ മൂഡ് നികൈ വെച്ചുടൻ 6 - "ഉലകുകളിൽ മുഴുവനൊരു സത്യസ്വരൂപയായ ഉള്ളും പുറത്തും നിറഞ്ഞ ഭഗവതീ! പൊന്നായ് വിളക്കായ് വിളങ്ങും ഭഗവതീ! മറകളുടെ മറയിലതി സത്യസ്വരൂപയായ്, മായാമയിയായിളങ്ങും ഭഗവതി വിമലമതിമകരമതിലാദിത്യദീപ്തിയായ്, വിദ്യാമയിയായിളങ്ങും ഭഗവതി കുതിജനകലുഷ മതിയിങ്കലവിദ്യയായ കൂരിരുട്ടായും വിളക്കും ഭഗവതീ! അടിമലരിലടിമയൊടു കഴിയുമടിയങ്ങളെ യാരുണ്ടു കാക്കുവാൻ നീയൊഴിഞ്ഞംബികേ! കാകളയുവതിനു കനകംകണക്കിങ്ങിനെ ഉചിതമിതു. ജനനിതവശാസനമായും ഉത്തമാംഗം കൊണ്ടു കൈക്കൊണ്ടിടുന്നു ഞാൻ. പിറവിമുതലിതുവരെയുമൊരുനിമിഷവേള ഞാൻ 27