ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാണ് പറയത്തക്ക മാറ്റങ്ങളൊന്നും കൂടാതെ ഇപ്പോൾ ഇതിലും ചേർത്തിട്ടുള്ളത്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ സകല ക്യതികളും ഭംഗിയുള്ള ഒരേതരം പുസ്തകങ്ങളായി പ്രസിദ്ധപ്പെടുത്തണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. ഇവിടുന്നും അന്നു സന്തോഷപൂർവ്വം സമ്മതിച്ചിരുന്നു. പക്ഷേ എന്റെ ഏർപാടുകൾ പൂത്തിയാകുന്നതിനു മുമ്പ് തന്നെ മഹാന്റെ കാലം കഴിഞ്ഞുപോയി. എങ്കിലും അതിനുശേഷം കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ അനുജനായ കുഞ്ഞുണ്ണിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് അവിടുത്തെ കൃതികളെല്ലാം അച്ചടിക്കുവാനായി സദയം എനിക്ക് അനുവാദം തന്നിട്ടുണ്ട് . ഇതിനനുസരിച്ച് 1988 കുംഭം 5-നു ഞാൻ പ്രസിദ്ധപ്പെടുത്തിയ ഒരു വിജ്ഞാപനം പലരും കണ്ടിരിക്കുമല്ലൊ. കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കൃതികൾ, പ്രത്യേകിച്ച് അച്ചടിക്കാത്ത കൃതികൾ, നാടാകെ ചിന്നിച്ചിതറിക്കിടക്കുന്നതു ശേഖരിക്കുവാൻ വിചാരിച്ചതിലധികം കാലതാമസം വന്നുപോയതിനാലും, അപ്പോഴേക്കു യൂറോപ്പിൽ മഹായുദ്ധം ആരംഭിച്ചതുകൊണ്ടു കടലാസ്സിന്നും മാറ്റും കണക്കില്ലാതെ വിലകയറിയതുകൊണ്ടും വിജ്ഞാപനത്തിനനുസരിച്ചു പ്രവർത്തിക്കുവാൻ ഇതേവരെ എനിക്കു സാധിച്ചില്ല. ഇപ്പോഴും കാലം നല്ലവണ്ണം അനുകൂലമായിട്ടില്ലെങ്കിലും ഇനിയും താമസിക്കുന്നതു കൃതഘ്നതയാകുമെന്നു ഭയപ്പെട്ട് ഒന്നാമത്തെ പുസ്തകം ഈവിധം പ്രസിദ്ധപ്പെടുത്തുവാൻ തീച്ചപ്പെടുത്തിയതാണ്.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/9&oldid=225477" എന്ന താളിൽനിന്ന് ശേഖരിച്ചത്