V പല സാഹിത്യകാരന്മാക്കും ഓരോ പുരാണപുരുഷന്മാരെ പ്പറ്റി എഴുതുവാൻ തിരിച്ചുവെച്ച കൂട്ടത്തിൽ, എം. രാജ രാജവർമ്മ തമ്പുരാൻ എം. എ. അവർകളോട് അപേ ക്ഷിച്ചതിനനുസരിച്ചാണ് 'സുയോധനൻ' അരങ്ങത്തു വ രുന്നത്. അങ്ങിനേതന്നെ വേറെ ചിലരും ചിലതു പ്രസി ദ്ധപ്പെടുത്തിട്ടുണ്ട് . ഇതിനിടക്കു കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സി ലെ അച്ചടിച്ചതും അച്ചടിക്കാത്തതുമായ കൃതികളെല്ലാം ഞാൻ ശേഖരിച്ചുകൊണ്ടിരുന്നു. അതിൽ ചിലത് അവിടു ന്നുതന്നെ എനിക്കു വരുത്തിത്തരികയാണ് ചെയ്തിട്ടുള്ളത്. ഇതൊക്കെ എന്തിനാണെന്നു ഒരിയ്ക്കൽ അവിടുന്നു ചോദി ച്ചപ്പോൾ തിരുമനസ്സിലെ വിസ്മരിച്ചുള്ള ഒരു ജീവചരിത്രം എഴുതുവാനാണെന്നു ഞാൻ പറകയും, അതിനത്യാവശ്യം ചില വിവരങ്ങൾ അവിടുന്നുതന്നെ തരേണ്ടതുണ്ടെന്നറിയി ക്കുകയും ചെയ്തു. അങ്ങിനെ അന്നു ഞാൻ നിർബ്ബന്ധിച്ച തുകൊണ്ട് തന്നെപ്പറ്റി അത്യാവശ്യമായ ചില വിവര ങ്ങൾ അവിടുന്നുതന്നെ സ്വഹസ്താക്ഷരത്തിൽ എനിക്കെഴു തിത്തന്നിട്ടുണ്ട്. അതിപ്പോഴും എന്റെ കൈവശത്തിലുണ്ടൂ താനും. ഈ പുസ്തകത്തിൽ ചേർത്തു കാണുന്ന ജീവചരിത്രം പ്രായേണ അതിനെ അടിസ്ഥാനപ്പെടുത്തി എഴുതിയതാ ണ്. 88 മകരം 10-ാനു- തമ്പുരാൻ തീപ്പെട്ടശേഷം ഞാ നിതെഴുതുകയും, അധികം താമസിക്കാതെ 'സനാതനധർമ്മം' മാസികയിൽ അതിന്റെ ഉടമസ്ഥന്മാരുടെ നിബന്ധ കാരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ആ ചരിത്രം തന്നെ
താൾ:KKTL40.pdf/8
ദൃശ്യരൂപം