ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
20 20 വേട്ടക്കൊരുമകൻ വീണ്ടുമേറ്റം മനസ്സിലുറപ്പിച്ചാൽ വേണ്ടുമിഷ്ടം ഫലിക്കാൻ പണിയുണ്ടോ? നാമിതിൻവണ്ണം വേട്ടക്കൊരുമക സ്വാമിയെ ക്ഷണനേരം സ്മരിച്ചെങ്കിൽ കാമിയും പോലെ നാലു പുരുഷാർത്ഥം ഭൂമിയ്ക്കും മേലേ നേടാം സദാനന്ദം. പാനപ്പാട്ടായി വേട്ടയ്ക്കൊരുമക ധ്വാനശീലനാമാറ്റത്തെക്കാണിച്ചേ.. താനഭീഷ്ടമ്പോലേതു രൂപത്തിലു മാനന്ദാത്മാവാം ദേവനെച്ചിന്തിയ്ക്കാം. കേട്ടുകൊണ്ടാലും പണ്ടൊരു ഭൂസുരൻ കാട്ടുപോത്തായ് ഗുരുവായൂരപ്പനെ പാട്ടിലാക്കീട്ടാമേപ്പത്തൂർ ഭട്ട കാട്ടിപോൽ നോക്കൂ! ധ്യാനപ്രഭാവത്തെ എന്നതുകൊണ്ടു വേട്ടയ്ക്കൊരുമകൻ തന്നെ ഞാൻ ചൊന്ന മട്ടിലിഷ്ടംപോലെ എന്നുമുള്ളിലുറപ്പിച്ചു സച്ചിദാ നന്ദത്തിൽച്ചെന്നു ചേരു വിൻ കൂട്ടരേ. --