ഴും ഇടയ്ക്കിടയ്ക്ക് അവിടുത്തെ കാണാമെന്നല്ലാതെ, കവി താവിഷയത്തിൽ ഏർപ്പെടുവാൻ എനിക്കു സമയവും സൗകര്യവും കിട്ടിയിരുന്നില്ല. കോളേജുപൂട്ടുന്ന മദ്ധ്യവേനല്ക്കാലങ്ങളിലോ ക്രിസ്തുമസ്സുകാലത്തോ തമ്പുരാൻ തിരുമനസ്സുകൊണ്ടു കോട്ടയ്ക്കലുള്ള പക്ഷം ഞാൻ സംസ്കൃതസാഹിത്യത്തിൽ വല്ല ഗ്രന്ഥങ്ങളും നോക്കുകയാണ് പ്രായേണ ചെയ്തിരുന്നത്. ഇക്കൂട്ടത്തിൽ ഒരിക്കൽ വൃത്തരത്നാകരവും, മറ്റൊരവസരത്തിൽ പ്രതാപരുദ്രീയത്തിൽ ഏതാനും ഭാഗവും ഞാൻ ഇവിടുത്തെ അടുക്കൽ പഠിക്കുകയുണ്ടായിട്ടുണ്ട്.
1078-ലാണ് ഞാൻ വീണ്ടും കോട്ടയ്ക്കൽ സ്ഥിരതാമാസമാക്കിയത്. 79 മുതലുക്കു ധന്വന്തരി ആരംഭിച്ചപ്പോൾ എനിക്കു കവിതയിലുള്ള ശ്രദ്ധ കുറെക്കൂടി കുറക്കേണ്ടതായി വന്നു. അതുനിമിത്തം അത്യാവശ്യ കാര്യയ്യങ്ങൾക്കല്ലാതെ കവിത കേൾക്കുന്നതിനോ വെടി പറയുന്നതിന്നോ മാത്രമായി കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കാണുന്നതും ചുരുക്കമായിത്തീന്നു. ഇതിന്നിടയ്ക്ക് ഒരു സംഗതിവശാൽ ഞാനെഴുതി അയച്ച ഒരു ചെറുകൃതിയെപ്പറ്റി തമ്പുരാൻ തിരുമനസ്സുകൊണ്ട് എനിക്കയച്ചിരുന്ന ഒരു സ്വകാര്യത്തിൽ, "'പതിവായ് കവിതയും നോക്കിടാ തതിലങ്ങിങ്ങു ചിലപ്പൊളീവിധം കൃതിചെയ്തതുമിത്ര സുഷ്മവാ വതിലാണോമെനിക്കൊരൽഭുതം എന്നെഴുതിയിരുന്നു. അവിടുന്ന് ഇങ്ങിനെ എഴുതിയതു,