ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വേട്ടയ്ക്കൊരുമകൻ
പീലിക്കണ്ണു തിരുകും തിരുമുടി
മേലിലെന്നുള്ളിലൊക്കുമാറോൎക്കുന്നേൻ.
അച്ഛന്റേ ജടാജൂടത്തിനേക്കാളു
മച്ഛ ഗംഭീരഭീഷണമാംവണ്ണം
മെച്ചത്തിൽച്ചുററി നേരേ പടം കാണി
പ്പിച്ച പന്നഗഭൂഷണമോൎക്കുന്നേൻ
ഫാലപട്ടമാം നീലനിശാകര
ബാലനിൽ പ്രതിബിംബിയ്ക്കുകാരണം
ലോലമായ്പ്പെട്ടകൂടിക്കളിച്ചീടും...
പോലെയാടുമളകങ്ങേളോൎക്കുേന്നേൻ.
പേടിയാകുന്ന ചെന്തീത്തിരുമിഴി
മൂടിവെച്ചവിധം തിരുനെറ്റിയിൽ
മോടിയായ രക്തചന്ദനം ക
കൂടിക്കുത്തിയ പൊട്ടും ഞാനോക്കുന്നേൻ.
ദുഷ്ടന്മാരേ വളഞ്ഞു പിടിച്ചീടും
രുഷ്ടഭീഷണകാളസൎപ്പംപോലെ
പുഷ്ടമായ് വളഞ്ഞീടും പുരികമെൻ
കഷ്ടപ്പാടുകൾ തീൎക്കുവാനോൎക്കുന്നേൻ.
മൊട്ടുമാത്രം കറുത്ത ശേഷം ചുമ
ന്നിട്ടുള്ള രണ്ടു വട്ടപ്പരിചകൾ
ഒട്ടു തുല്യമായ് നില്ക്കും തിരുമിഴി
മട്ടുമെപ്പോഴുമുൾപ്പൂവിലോർക്കുന്നേൻ.
മൂപ്പിച്ചുൽക്കുടക്രോധത്താൽ ദുഷ്ടരിൽ
തീപ്പിടിക്കുമ്പടിക്കുള്ള നോട്ടവും