ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശരസേതുബന്ധം അനുഭാവവിശേഷമോർത്തു കണ്ടാൽ നനു കൃഷ്ണാർജ്ജുനരുള്ളതൊന്നുതന്നെ. ഇവനുള്ളൊരു രാമദാസഭാവം നവമായ് തീർന്നതിതർജ്ജുനന്റെ ദാസ്യം; അവമാനമശേഷമില്ലിനിക്കി- ന്നവസാനം പരമാർത്ഥതത്വബോധം." സ്വയമർജ്ജുനനോടു കൃഷ്ണനാതീ:- "സുയശസ്സായ ഭവാൻ ജയിച്ചു കാര്യം; നയമോർത്തിഹ രാമസേതുവിന്നി ന്നയശശ്ശസ്സാം ശരസേതു നീ പൊളിക്കൂ. അതുമാത്രവുമല്ല, രാമദാസൻ പുതുതായ് നിന്നുടെ ദാസനായിവന്നു; ചതുരാശയ! പൂജ്യനാമിവന്നൊ ത്തതുപോലുന്നതവൃത്തി നൽകിടേണം. അതിഭക്തനിവൻ വിരിഞ്ചനാവു- ന്നതിനുന്നുന്ന മഹാവ്രതൻ കപീന്ദ്രൻ; അതിനാൽ നിജകേതുവിൽത്തപം ചെ യ്പ്തിനാകൂ; കപികേതുവാകെടോ നീ! " ശരസേതു പൊളിച്ചെടുത്തു പാർത്ഥൻ; പരമീവാനരനെദ്ധ്വജത്തിലേറ്റീ; സരസം സകലർക്കുമിഷ്ടമേകി- പ്പരമാത്മാവു മുകുന്ദനും മറഞ്ഞു. -G 57 58 59 60

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/57&oldid=225525" എന്ന താളിൽനിന്ന് ശേഖരിച്ചത്