ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശരസേതുബന്ധം 7
തരമോടിതു രണ്ടുമൽഭുതം മേ ത്തരമേവർക്കുമണച്ചു മേൽക്കുമേലേ. 22
'ഹരിയോ ഹരി'യെന്നു കൂടിയോർത്തു പെരിയോരന്നവിടെപ്പെടും ജനങ്ങൾ; ഹരിയോ, കപിചാപലത്തിനൊക്കും ചിരിയോടാശ്ശരസേതുവിന്മെലേറി. 23
ചെറുമർക്കുടമങ്ങു കേറിയപ്പോ... ളറമാറാശ്ശരസേതുവൊന്നുലഞ്ഞു; മുറൂകേക്കപിലാത്തിയപ്പൊഴെന്തോ വെറുതേ വേല, പൊളിഞ്ഞു വീണു പാലം. 24
ബലമാറ്റതു വീണു കണ്ടു വീണ്ടും ചില ദിവ്യാസ്ത്രമെടുത്തു പാർത്ഥവീരൻ നലമോടൊരു ബാണസേതു തീർത്തു പലരും കണ്ടു രസിക്കുമാറ് വേറേ.25
അതിലും കപിപോതമേറി ലാത്തീ മതിയായീലതുലപ്പതിന്നുപോലും; ധൃതിയോടഥ പാർവതാഭനായി... ക്കുതിയൊന്നൂന്നി,യതും പൊളിച്ചുവിട്ടു. 26
കടൽ ചാടിയ വായുപുത്രരൂപം കിടചേരും കപിമൂത്തി കണ്ടു ലോകം ഉടനൽഭൂതരീതിഭാവമാർന്നു; തടവേറ്റർജ്ജുനനും പകച്ചുപോയീ. 27