ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശരസേതുബന്ധം


“അതു പറകയില്ലയെന്നിളിക്കും
  പുതുഗോഷ്ഠിക്രിയ കാട്ടി മൎക്കടത്താൻ;
  കുതുകത്തോടു ജിഷ്ണു ഗാണ്ഡിവത്തെ
  ച്ചതുരപ്രൗഢഗഭീരമൊന്നു നോക്കീ
17
 നരവാനരവീരരിപ്രകാരം
 ചിരവാദപ്രതിവാദമത്സരത്തിൽ
 സ്ഥിരവാശിയൊടാത്മക്ഷരക്ഷാ-
 പരവാന്മാർ ശപഥം കഴിച്ചു തമ്മിൽ.
18
 ഉടനേ ചിറയമ്പുകൊണ്ടു തീൎപ്പേ??
 നുടനെന്നാലതു ഞാൻ നടന്നുടപ്പേൻ
 ഉടവേല്ക്കുകിലഗ്നിയിൽപ്പതിപ്പേ”-
 നുടയാഞ്ഞാൽത്തവ ദാസനായി നില്പേൻ.
19
ഇവരിങ്ങിനെ തമ്മിലോകരച്ചി-
ട്ടവസാനം വിജയൻ വിദഗ്ദ്ധവീരൻ.
സ്വവശം വിലസുന്ന വിൽ കുലച്ചൂ
നവസാമർത്ഥ്യമെ
മൊടമ്പെടുത്തയച്ചൂ
20
പെരുതായ പരമ്പുപായ് വിരിക്കു
ന്നൊരുമട്ടമ്പുകൾകൊണ്ടു തീൎത്ത പാലം
പുരുവിക്രമി നൂറുയോജനപ്പാ
ടൂരുദീൎഘം കടലിന്റെ മേൽ നിരത്തീ.

പരമാചലരാമസേതു വേറേ
പരമീയൎജ്ജുനബാണസേതുവേറെ
21

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/50&oldid=236949" എന്ന താളിൽനിന്ന് ശേഖരിച്ചത്