ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ്പിൽപെട്ടാൽ വെറുതേ വിടുന്ന ആളാണോ കുഞ്ഞിക്കുട്ടൻ തമ്പുരാൻ? സ്വതേ കവിതക്കാരെ പുച്ഛമായിട്ടുള്ള ചി ല "പച്ചപ്പരിഷ്കാരികൾപോലും ഒരിയ്ക്കൽ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മുമ്പിൽ പെട്ടുപോയാൽ അവിടുന്നു കമ്പം പിടിപ്പിക്കാതിരിക്കുകയില്ല. എന്തിനധികം പറയുന്നു? ഇന്നു സാഹിത്യരംഗത്തിൽ ആദ്യവസാനക്കാരായി ചൊല്ലിയാടുന്ന പല വൻകിടക്കാരും കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കളരിയിൽ കച്ചകെട്ടിയവരോ, അവിടുത്തെ ഉപദേശംകൊണ്ടും പ്രോത്സാഹനം കൊണ്ടും മാത്രം പേരെടുത്തവരോ ആണെന്നു തിരുമനസ്സിലെ അറി യുന്നവരെല്ലാം അറിയാം. അല്ലാത്തവർ, അവിടുന്ന് ഓരോ കവികൾക്കയച്ചിട്ടുള്ള കത്തുകൾ ഈ ഗ്രന്ഥാവ ലിയിൽ പ്രസിദ്ധപ്പെടുത്തുന്നതു നോക്കിയാൽ മതിയാകു ന്നതുമാണ്.

 ഈകൂട്ടത്തിൽ തന്നെ, ഞങ്ങൾ തമ്മിൽ പരിചയമാ

യശേഷം തമ്പുരാൻ തിരുമനസ്സിലെ അടുക്കൽ ഞാനും ക വിതാവിഷയത്തിൽ ഒരു ശിഷ്യനായി കൂടി. ആദ്യകാല ങ്ങളിൽ അവിടുന്ന് എന്നെക്കൊണ്ടു നിർബ്ബന്ധിച്ചു കവി തയുണ്ടാക്കിക്കുകയും, അതിലെ ഗുണദോഷങ്ങൾ പറഞ്ഞു തരികയും പതിവായിരുന്നു. പക്ഷേ എനിക്കിതിന്നു വളരെ ക്കാലം ഭാഗ്യമുണ്ടായില്ല. തമ്പുരാൻ തിരുമനസ്സു കോട്ടയ്ക്കൽ സ്ഥിരതാമസമായിട്ട് അധികകാലം കഴിയുന്നതിന്നു മുമ്പായി ഇംഗ്ലീഷുപഠിപ്പിന്നു വേണ്ടി ഞാൻ കോഴിക്കോട്ടയ്ക്കു പോയി. പിന്നെ കോഴിക്കോട്ടുവെച്ചും കോട്ടയ്ക്കൽ വരുമ്പൊ

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/5&oldid=225480" എന്ന താളിൽനിന്ന് ശേഖരിച്ചത്