ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശരസേതുബന്ധം

ക്ഷിതിഭത്തതികൊണ്ടു സേതുബന്ധി- ച്ചതിഭാരത്തോടു തീത്തുവിട്ടു മാൎഗ്ഗം.

ഇതു കേട്ടു ചിരിച്ചു പാൎത്ഥനോതീ:-

ചതുരം തന്നുടെ ജാതിപക്ഷപാതം! പുതുമൎക്കടപോതമേ! ഭവാൻ ചൊ- ന്നതു ദിവ്യാസ്ത്രഗുണജ്ഞർ സമ്മതിയ്ക്കാ.

ഹനുമാൻ മുതലായ വാനരൎക്കൂം തനുവായോരമ കോൎത്തൂ സേതൂ തീൎത്താൽ അനുവേലഗതിക്കു പോരുമല്ലോ; നനു മന്ത്രത്തിനു ദിവ്യശക്തിയില്ലേ?

പരമാക്കി പിന്നെയും പറഞ്ഞു:- പരമാസ്ത്രങ്ങളവ പുല്ലുപോലെ; വരഗന്ധികളാക്കപീനർ ദേവാ- സുഗന്ധർവ്വ മഹഷിപുത്രരത്രേ.

ഉടനൎജ്ജൂനനോതി:‌-'മൎക്കടേന്ദ പ്പടയൊക്കെക്കടലിന്റെ മേൽകടത്താൻ സ്ഫുടമാരഘു വീരനെയുമക്കോൽ പടപ്പാലമുറിച്ചുതന്നെ നില്ക്കും.

അവരങ്ങിനെ ദിവ്യരെങ്കിലോ രാ- ഘനസൂജ്ഞ്രരിലത്ര യോഗ്യനല്ലോ; ഇവനാനിലയോൎക്കിൽ മോശ,മിന്നു- ള്ളവരെസ്സായകസേതുവാൽക്കടത്തും.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/49&oldid=225482" എന്ന താളിൽനിന്ന് ശേഖരിച്ചത്