ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ ര സേ തു ബ ന്ധം
വലജിൽ സുതനർജ്ജുനൻ ധരിത്രീ- വലയം ചാറിന തീർത്ഥയാത്രയിങ്കൽ ചില വിപ്രരൊടൊത്തു രാമസേതു- സ്ഥലമെത്തീ വിള തെങ്കടൽക്കരയ്ക്കൽ. തിരമാല കരയ്ക്കടിച്ചു മേന്മേൽ, നിരവേ നിർഭരമാർക്കുമാഴി നോക്കി പരമത്ഭുതഭാവമാർന്നു നിന്നൂ നരനാം കീർത്തി കൊതിച്ചിടും കിരീടി. നിറവേ വിലസും കടൽക്കകം നീ- രുറവേശാതെ ദൃഢം തടുത്തു നിർത്തി ചിറകെട്ടിയ കെട്ടു പാർത്തു കണ്ടു പുറമേ രാഘവ കീർത്തി മാലപോലേ. ഒരു വീതിയിൽ നൂറൂ യോജനപ്പാ ടുരുദീർഘം വിലസുന്ന സേതുബന്ധം പുരു കൌതുകമോടു നോക്കിനോക്കി- ക്കരുതിക്കൊണ്ടിതു പാർത്ഥനിത്ഥമുള്ളിൽ. "പെരുതാം കടലിന്നുമിപ്രകാരം വിരുതോടും ചിറയിട്ട വിശ്വവീരൻ, ഒരു വീരനസാദ്ധ്യമൊന്നുമില്ലെ"- ന്നരുളുന്നു ക്രിയകൊണ്ടു രാമചന്ദ്രൻ.