ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കൃതികൾ പരശുരമാഷ്ട്കം ശ്രീവിഷ്ണു ഭൂമിയുടെ ഭാരമൊഴിച്ചു രക്ഷ യക്കാവിർഭവിച്ചൊരവതാരമഹാമുനീന്ദ്രൻ, സേവിപ്പവർക്കഭിമതാർപ്പണകല്പ വൃക്ഷം ഭൂവിണ്ണവൻ ഭൃഗുകുലപ്പെരുമാൾ ജയിപ്പൂ. അച്ഛന്റെ കല്പനയിലാദരവോടുകൂടി - യച്ഛന്നമമ്മയുടെ കണ്ഠറുത്ത വീര ! സ്വച്ഛന്ദവൈഭവനിധേ ! ജമദഗ്നിസൂനോ! ത്വച്ഛക്തിമൂലമടിയങ്ങൾ പുലർന്നിടുന്നു. വൈജാത്യവൈഭവമെഴുന്നൊരു കാർത്തവീയ്യ - രാജാധിരാജനുടെ കൈക്കതിർ കൊയ്തു ശൂര ! ഹേ ജാമദശ്യ ! ഭഗവൻ ! ഭവദീയരാണി - ബഭൂജാതർ ഞങ്ങൾ മലയാളികൾ മാമുനീനന്ദ്ര ! പാരാകവേ പലപടിക്കു പടർന്നു വാച്ച ഘോരാവനീശ്വരമഹാവനമാകമാനം.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/45&oldid=225542" എന്ന താളിൽനിന്ന് ശേഖരിച്ചത്