ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 26- മായ കവിതയിൽ തന്നെ പരിശ്രമം ചെയ്തുകൊണ്ടിരുന്നു. തമ്പുരാൻ തിരുമനസ്സിലേക്ക് 88 നു 28നു രാത്രി യാണ് കുറച്ചൊരു സുഖമില്ലായ്മ തോന്നിയത് . അന്നുത ന്നെ അതിസാരം തുടങ്ങി. ഏതായാലും 29-ാം പതിവു പോലെതന്നെ പ്രാതസ്നാനം കഴിച്ച് ഭഗവതിയെ തൊഴുതു പോന്നു. പിന്നെ കുളിയുണ്ടായിട്ടില്ല. ആദ്യം നാലഞ്ചുദിവ സത്തോളം ദീനം ഒരുനിലയിൽ തന്നെ നിന്നിരുന്നു. അ പ്പോൾ ആർക്കും ഇതു മരണപയ്യവസായിയാകുമെന്നു തോ ന്നിയിരുന്നതുമില്ല. മകരം 6-ാംനു മുതൽക്കു പ്രകൃതം ഒന്നുമാ റി. 7-ാം വളരെ അധികമായി. അക്കാലത്തു കൊടുങ്ങല്ലൂ രും അടുത്ത പ്രദേശത്തും വിഷൂചിക ബാധിച്ചിരുന്നതിനാൽ ആ രോഗത്തിന്റെ ബീജം പകർന്നുപോയോ എന്നാണു സം ശയം. എന്തിനധികം പറയുന്നു. മകരം 10-ാം വൈന്നേരം 5 മണിക്കുശേഷം ഈ പുണ്യാത്മാവു തന്റെ വന്ദ്യ വയോധികയായ മാതാവിനേയും, മറ്റു കുടുംബങ്ങളേയും, അസംഖ്യം സ്നേഹിതന്മാരേയും, എന്നല്ല മലയാളം മുഴുവനും ദുഃഖസമുദ്രത്തിലാക്കി കർമ്മബന്ധത്തിൽനിന്നു മുക്തനാവുക യും ചെയ്തു. ഏകദേശം മരണംവരെ തിരുമനസ്സിലേക്കു നല്ല പ്രജ്ഞയുണ്ടായിരുന്നു. ഏതാനും മണിക്കൂറമുമ്പെയാണ് താഴെ ചേർത്ത രണ്ടു ശ്ലോകം ഉണ്ടാക്കിയത്.

      ലോകമാതാവിന് സർവലോകമാം സ്വന്തസന്തതി
     അവിടുത്തേക്കു പിഴ ചെിവിടെ കിട്ടുമോ സുഖം?
    സ്വന്തസന്താനങ്ങൾതമ്മിൽച്ചന്തംവിട്ടേറ്റതിക്കിലും
    ഹന്ത! ദൂരസ്ഥർ ദുഃഖിച്ചു സ്വാന്തസുഖമെന്നിയോ
"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/38&oldid=225532" എന്ന താളിൽനിന്ന് ശേഖരിച്ചത്