ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-25- നമാക്കി മുമ്പുതന്നെ ചില ലേഖനങ്ങളും ഖണ്ഡകാവ്യങ്ങ ളും കഥകളും എഴുതീട്ടുള്ളതു കൂടാതെ, പെരുമാക്കന്മാരു ടെ കാലത്തെ ചരിത്രമടങ്ങിയ "മാത്താണ്ഡവിജയം ന്ന ഒരു നാടകവും, കേരളത്തിന്റെ ആദ്യകാലം മുതല്ക്ക് ആ ധുനികകാലം വരെയുള്ള ചരിത്രമായ ഒരു കാര്യവും എഴു തുകയായിരുന്നു അവസാനകാലങ്ങളിൽ അവിടുന്നു ചെ യ്തിരുന്ന മുഖ്യമായ പ്രവൃത്തി. ഞാൻ ഒടുക്കം കാണുമ്പോൾ നാടകം മൂന്നങ്കമായിരുന്നു. പിന്നെ അതു മുഴുമിച്ചിട്ടുണ്ടെ ന്നു തോന്നുന്നില്ല. മുപ്പതുസർഗ്ഗം കൊണ്ടു് അവസാനിപ്പി ക്കാൻ ആലോചിച്ചിരുന്ന 'കേരളം' പത്തു സർഗ്ഗത്തിൽ കുറച്ചധികമായിരുന്നു. അതിൽ ആദ്യത്തെ അഞ്ചുസ ർഗ്ഗംമാത്രം ഒന്നാംഭാഗമായി പ്രസിദ്ധപ്പെടുത്തീട്ടുണ്ട്. അ തു മുഴുമിച്ചിരുന്നുവെങ്കിൽ കേരളചരിത്രത്തിൽ നമുക്ക് ഏ റ്റ്വും വിലപിടിച്ച ഒരു പുസ്തകം ഉണ്ടാകുമായിരുന്നു.

         കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ ജീവിതകാല

ത്തെ പ്രധാനകർമ്മം സാഹിത്യപരിശ്രമംതന്നെയായിരു ന്നു. എന്നാൽ ഇതുകൊണ്ടു കുറേ പണം സമ്പാദിക്കേണ മെന്നോ പ്രസിദ്ധി കിട്ടണമെന്നോ ഉള്ള വിചാരം അവി ടയ്ക്ക് അശേഷം ഉണ്ടായിരുന്നില്ല. സാഹിത്യപരിശ്രമം കൊണ്ടു പണം സമ്പാദിക്കണമെന്നു വിചാരിച്ചിരുന്നുവെ ങ്കിൽ ഈ രാജ്യത്ത് തമ്പുരാൻ തിരുമനസ്സിലെപ്പോലെ

ആർക്കും അത്ര സൌകര്യം ഉണ്ടായിട്ടില്ല. അവിടെക്കി

പ്പോൾ സിദ്ധിച്ചിട്ടുള്ള പേരും അതിനുവേണ്ടി പ്രത്യേകം പ്രയത്നിച്ചിട്ടുണ്ടായതല്ല. മരണംവരെ തന്റെ മുഖ്യകർമ്മ

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/37&oldid=225528" എന്ന താളിൽനിന്ന് ശേഖരിച്ചത്