_19_ ഏർപ്പെടുത്തിയ ഈ രണ്ടു പുതിയ പ്രസ്ഥാനങ്ങളും ഇപ്പോൾ സർവ്വസമ്മതമായിത്തീരുകയും ചെയ്തിട്ടുണ്ടല്ലൊ. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ കുഞ്ഞിക്കുട്ടൻ തമ്പുരൻ തിരുമനസ്സുകൊണ്ട് എങ്ങനെയുള്ള ഒരു മഹാകവിയയിരുന്നു എന്ന് ഏകദേശമൊന്നു മനസ്സിലാക്കാമല്ലൊ. ഇനി മഹാകവി കവികളുടെ മാറ്റുരച്ചു താരതമ്യപ്പെടുത്തണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വാസ്തവത്തിൽ നമ്മുടെ ഇടയിലുള്ള മറ്റു മിക്ക മഹാകവികൾക്കും സ്മരിക്കാൻ കൂടി പാടില്ലാത്തവിധം അത്ര ഉയർന്നിട്ടാണ് കുഞ്ഞി കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ സ്ഥിതി. ഈ സംഗതി യെപ്പറ്റി ഇതിലധികമൊന്നും ഇപ്പോൾ വിസ്മരിക്കുന്നില്ല. ഈ മഹാകവിയുടെ യോഗ്യതയനുസരിച്ച് അവിടതെ കൃതികൾ എണ്ണത്തിലും വണ്ണത്തിലും നിസ്തുല ങ്ങളായിത്തന്നെ ഇരിക്കുന്നു. അവയെപ്പറ്റി ഒരു സാമാന്യ നിരൂപണമെങ്കിലും ഇവിടെ ചെയ്യാമെന്നുവെച്ചാൽ അതു തന്നെ ഒരു പുസ്തകത്തിനു വകയാവുന്നതുകൊണ്ട് നിരു മനസ്സിലെ കൃതികളുടെ ഒരു പട്ടിക മാത്രം ഈ പ്രബന്ധ ത്തിന്റെ ഒടുവിൽ ഒരു അനുബന്ധമായി ചേർക്കുന്നതുകൊ ണ്ടു തൃപ്തിപ്പെടുകയേ നിവൃത്തിയുള്ളു. ആകെ കൂടി നോക്കു മ്പോൾ കാവ്യങ്ങൾ, നാടകങ്ങൾ, ശാസ്ത്രങ്ങൾ, പുരാണ ങ്ങൾ ഇങ്ങിനെ തുടങ്ങി തുള്ളൽ പാട്ട്, വള്ളപ്പാട്ട്, താരാട്ട്, കാത്തിപ്പാട്ട് മുതലായ ലഘുകൃതികൾ കൂടി വിട്ടുകളയാതെ സാഹിത്യസാമ്രാജ്യത്തിന്റെ ഏതുഭാഗത്തും കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കയ്യെത്തീട്ടുണ്ടെന്നും, അവിടെ
താൾ:KKTL40.pdf/31
ദൃശ്യരൂപം