_13_ ഒരു ചുരുക്കമാണ്. പരാതി സംഘത്തിൽ ഒരംഗമാ യി ചേർന്നിട്ടോ, വല്ല യോഗ്യന്മാരും ഉന്തിക്കയട്ടിട്ടൊ, മ റേതെങ്കിലും കൃത്രിമപ്രയോഗംകൊണ്ടോ അല്ല തമ്പുരാൻ തിരുമനസ്സുകൊണ്ടു മഹാകവിയായത്. സ്വതേയുള്ള വാ സനാവൈഭവവും, അതോടുകൂടിന്ന അഭ്യാസബലവും നിമിത്തം തിരുമനസ്സിലെ കവിതകളിൽ കാണുന്ന ഗുണോ ർഷംകൊണ്ടു അവിടേക്ക് ഈ സ്ഥാനം ജനസാമാന്യം സന്തോഷപൂർവ്വം സമപ്പിച്ചതാകുന്നു. എന്നുമാത്രമല്ല, ഇ വിടുത്തേയും മററു കവികളുടേയും മഹാകവിത്വം ഒന്നു താ രതമ്യപ്പെടുത്തുന്നതായാൽ അജഗജാന്തരമുണ്ടെന്നും എളു ത്തിൽ കാണാവുന്നതാണ് . ഒരു യഥാർമഹാകവിക്കു മാത്രം സാധിക്കാവുന്നതായ ഇവിടുത്തെ സ്വല്പം ചില അത്ഭുതകൃത്യങ്ങൾ ഇവിടെ പറയാം. 1. ഒരിക്കൽ തിരുമനസ്സിലെ മരുമകളായ ഒരു ചെ യതമ്പുരാട്ടി അത്യാസന്നരോഗത്തിൽ പെട്ടു മരിക്കുമെന്നു ള്ള ദിക്കായി. ഇനി ചികിത്സകൊണ്ടൊന്നും ഫലമില്ലെ ന്നു തീപ്പെട്ടപ്പോൾ തമ്പുരാൻ തിരുമനസ്സുകൊണ്ടു ഭഗ വതിയെ പ്രാത്ഥിച്ചു കുറേ ശ്ലോകങ്ങൾ ഉണ്ടാക്കുകയും, പെ ട്ടന്നു കുട്ടിയുടെ ദീനം ആശ്വാസപ്പെടുകയും ചെയ്തു. 2. ഇതുപോലെ, 1904 ലൊ മറോ ഒരു കുംഭമാ സത്തിൽ, എറണാകുളത്തു കൊച്ചി അപ്പൻ തമ്പുരാൻ തി മനസ്സിലെ ലെ കോവിലകത്തു രാത്രി പലരുംകൂടി ഇരിക്കുന്ന സമയം, പണ്ടു കല്ലൂർ നമ്പൂതിരിപ്പാടു ശ്ലോകമുണ്ടാക്കി മഴനി ത്തിയതുപോലെ ഇപ്പോൾ ആങ്കിലും ശ്ലോകമുണ്ടാക്കി
താൾ:KKTL40.pdf/25
ദൃശ്യരൂപം