ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

                         -11-   

നമ്പൂതിരിപ്പാട്ടിലേക്കാൾ തമ്പുരാനു വ്യുല്പത്തിഭാഗത്തിൽ വ ലിയമെച്ചമുണ്ടായിരുന്നതിനാൽ ഈ ദോഷത്തിന്നു മറ്റെവ രുവിധത്തിൽ സമാധാനമുണ്ടായിട്ടുണ്ട്. നമ്പൂതിരിപ്പാട്ടിലേക്കു ലോകവ്യുല്പത്തി വളരെ കുറവായിരുന്നതുകൊണ്ടു കവിതയിൽ. പല പ്രയോഗവൈകല്യങ്ങളും പറ്റിപ്പോ യിട്ടുള്ളതുകൂടാതെ, തന്റെ വായനയ്ക്കനുസരിച്ച് ആ ശയപുഷ്ടിയും, അലങ്കാരധാടിയും മാറ്റം വരുത്തുവാൻ അ ദ്ദേഹത്തിനു സാധിക്കാതിരിക്കയും ചെയ്തിട്ടുണ്ട്. ത രാൻ തിരുമനസ്സുകൊണ്ടു കാവ്യനാടകാലങ്കാരങ്ങളിൽ നല്ല വണ്ണം പരിചയിച്ച് ഒരു പണ്ഡിതനായിരുന്നതിനാൽ എ ത്ര വേഗം കവിതയുണ്ടാക്കുന്നതായാലും, അതിൽ എന്തെ ങ്കിലും ഒരു മോടി പിടിപ്പിക്കുവാൻ അവിടയ്ക്കു ഒരു പ്രയാ സവുമുണ്ടായിരുന്നില്ല. നമ്പൂതിരിപ്പാടു കവിതയിൽ ധാരാ ളമായി ഫലിതം പ്രയോഗിച്ചും, ഓരോന്നിന്റെ വാസ്തവ സ്ഥിതിയെ അനുഭവപ്പെടുത്തി വർണ്ണിച്ചുമാണ് ജനസാമാ ന്യത്തെ രസിപ്പിച്ചിരുന്നത്. പക്ഷേ വ്യുല്പത്തിക്കുറവുനിമി ത്തം സന്ദർഭം നോക്കാതെ എപ്പോഴും ഫലിതം തട്ടിമൂളി ച്ചിരുന്നതിനാൽ പല ദിക്കിലും സഹൃദയന്മാർക്കു രസത്തി പകരം നീരസത്തിന്നിടവരുത്തീട്ടുമുണ്ട്. എന്നുമാത്രമ ല്ല, അദ്ദേഹത്തിന്റെ ഒന്നാംതരം കൃതികളായി ഗണിക്ക പ്പെട്ടുവരുന്ന പലതും ഒരു കുടുംബത്തിൽവെച്ചു വായിക്കാൻ കൊള്ളരുതാത്തവിധം ശുദ്ധമേ 'അമ്മായി' ശ്ലോകങ്ങളുമാ ണ്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കൃതികൾ ക്ക് ഈവക ദോഷങ്ങൾ അശേഷം ബാധിച്ചിട്ടില്ല. ഫ

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/23&oldid=225357" എന്ന താളിൽനിന്ന് ശേഖരിച്ചത്