-10- നമ്പൂതിരിപ്പാട്ടിലെ മിക്ക കൃതികളും അപൂർണ്ണങ്ങളായിക്കിട ക്കുന്നതിന്നുള്ള കാരണം ഇതുതന്നെയാണ്. നേരേ മറി ച്ചു, തമ്പുരാൻ ഉത്സാഹം മൂർത്തിമത്തായി ജനിച്ച ഒരാളായി രുന്നു. എന്തെങ്കിലും ഒരു കവിതാമാത്തിൽ പരിശ്രമി ച്ചുകൊണ്ടല്ലാതെ അവിടുന്ന് ഒരിക്കലും വെറുതേ ഇരിക്കു ക പതിവില്ല. ഉത്സാഹശക്തി നിമിത്തം ഒരിക്കൽ തു ങ്ങിവെച്ചതു മുഴുമിക്കാതിരിക്കയുമില്ല. ഈ കം തന്നെയാണു് തിരുമനസ്സിലെ ദ്രുതകവനത്തിൽ ചാ ടിച്ചതെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. നമ്പൂതിരിപ്പാ ട്ടിലേക്കു ഉദാസീനത എത്രമാത്രം ദോഷത്തിനു കാരണ മായോ, അതുപോലെയില്ലെങ്കിലും ഈ ഉത്സാഹാതിരേ കാനിമിത്തമുണ്ടായ ദ്രുതകവനഭ്രമംകൊണ്ടു തമ്പുരാനും ക റച്ചൊക്കെ ദോഷം പറ്റിപ്പോയിട്ടുണ്ട്. നമ്പൂതിരിപ്പാട് ഒരു കവിത ഉണ്ടാക്കുമ്പോൾ അതിൽ തനിക്ക് എത്രമാത്രം നിഷ്കർഷിക്കാൻ കഴിയുമോ, അത്രയും നിഷ്ക്കർഷിച്ചു തുടച്ചു മിനുക്കിയ ശേഷമേ അതു പുറത്തുവിടുകയുള്ളു. തമ്പുരാനാക ട്ടെ ഒന്നു തുടങ്ങിവെച്ചാൽ അത് എത്രവേഗത്തിൽ മുഴുമി കാമോ, അത്രയും വേഗത്തിൽ തീത്തു തള്ളണമെന്നുമാത്രമാ യിരുന്നു വിചാരം. ഇങ്ങിനെയുള്ള കവനഭ്രമംകൊണ്ടു തമ്പുരാൻ ചില കവിതകൾക്കും പ്രത്യേകിച്ചും ആദ്യകാ ലത്തെ ചില കവിതകൾ, രചനാഭംഗി കുറവായിപ്പോ യിട്ടുണ്ടു്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കവിത യ്ക്കു സുഖം പോരാ' എന്നു ചില ദുസ്സ്വത്തക്കാർ പറയുന്ന തിനുള്ള കാരണം ഈ ഒരു നിഷ്കർഷക്കുറവാണ്. പക്ഷേ ന
താൾ:KKTL40.pdf/22
ദൃശ്യരൂപം