ഗുരുശിഷ്യന്മാരായ ഈ ജ്യേഷ്ഠാനുജന്മാർ തന്നെയാ ണ് ആധുനികഭാഷാകവികളുടെ കൂട്ടത്തിൽ അധികം പ്ര ശസ്ത്രന്മാരായിത്തീർന്നിട്ടുള്ളത്. ഇവ തമ്മിൽ പലതു കൊണ്ടും സാമ്യം കാണുന്നുണ്ട്. ഒരേ അച്ഛന്റെ മക്കളാ യ ഈ രണ്ടു കവികളും പിതൃസ്വത്തായ കവിത്വത്തിന്ന് ഒരുപോലെ അവകാശികളായിത്തീരുന്നു. രണ്ടാളും അത് അവസ്ഥാനുസരണം പുഷ്ടിവരുത്തുകയും ചെയ്തു. ഇവർ രണ്ടാളും മരണം കവിതാവിഷയത്തിൽത്തന്നെ യാണ് പ്രത്യേകം പരിശ്രമിച്ചിട്ടുള്ളത് . രണ്ടുകൂട്ടരും ബു ദ്ധിമാന്മാരും, അസൂയ അഭിമാനം മുതലായ ദുർഗുണ ങ്ങൾ അശേഷം ബാധിച്ചിട്ടില്ലാത്തവരുമായിരുന്നു. മല യാളത്തിൽ ഇവരെപ്പോലെ ദേശസഞ്ചാരം ചെയ്തിതിടൂള്ളാകവിയുമുണ്ടെന്നു തോന്നുന്നില്ല. യോഗ്യന്മാരെന്നും അയോഗൂയന്മാരെന്നുമുള്ള ഭേദം കരുതാതെ എല്ലാ തരക്കാ രോടും ഇവർ ഒരുപോലെ പെരുമാറിയിരുന്നതിനാൽ സ്നേ ഹിതന്മാരും ഇത്ര മററാക്കുമില്ലായിരുന്നു. കുഞ്ചൻ നമ്പ്യാരു ടെ കാലത്തിനിപ്പുറം ജനസാമാന്യത്തിന്റെ കവികളാ യിട്ടുള്ളത് ഈ രണ്ടാൾ മാത്രമാണ്. മറെറാരാളുടെ ക വിതയ്ക്കും പൊതുവിൽ ഇത്രമാത്രം പ്രചാരം സിദ്ധിച്ചു കാ ന്നതുമില്ല. എന്നാൽ ഇവർ തമ്മിൽ സാരമായ ചില വ്യത്യാസങ്ങ ളമില്ലെന്നില്ല. നമ്പൂതിരിപ്പാടു സ്വതേ വളരെ അമാന്തക്കാ രനായിരുന്നു. ഈ അമാന്തം അദ്ദേഹത്തിന്റെ ജീവിതസ സ്വമായ കവിതയ്ക്കുകൂടി വലിയ ദോഷം വരുത്തിട്ടുണ്ട്. 2
താൾ:KKTL40.pdf/21
ദൃശ്യരൂപം