ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_8_ കവിത്വം മാത്രമല്ലാതെ, മറ പറയത്തക്ക സഹായങ്ങളോ

നമ്മുടെ കഥാനായകന് അച്ഛനിൽനിന്നു ലഭിക്കു

വാൻ സൌകയുമുണ്ടായിട്ടില്ല. അച്ഛൻ നമ്പൂതിരിപ്പാട്ടി ലെകൊണ്ടു കവിതാവിഷയത്തിൽ പിന്നേയും കുറച്ചൊ രു സഹായമുണ്ടായിട്ടുള്ളതു കൊച്ചുണ്ണിതമ്പുരാൻ തിരുമന സ്സിലേക്കാണ്. ഈ സംഗതി കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ ആദ്യത്തെ കൃതിയായ 'കവിഭാരത'ത്തിൽ കാണുന്ന താഴേ എഴുതിയ ശ്ലോകംകൊണ്ടു വ്യക്തമാകുന്നതുമുണ്ട് ഉൾചിന്നും വേഗമേറും നിജകവനബല ത്തള്ളലെല്ലാമൊതുക്കി സ്വച്ഛന്ദം മൂകനായ് വാണഖിലകവിജന പ്പോരുകണ്ടിണ്ടലെനയ് കൊച്ചുണ്ണീക്ഷോണീപാലപ്രവരനു കൊടിയായ് വെണ്മണി ശ്രീകലണസ്രച്ഛൻ നമ്പൂരി ഭൂരിപ്രഥിതസിതയശോ മോഹനശ്രീ ഹനൂമാൻ. കവിതാവിഷയത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗു രുസ്ഥാനം വഹിച്ചിട്ടുള്ളത്, അവിടുത്തെ വൈമാത്രയ സഹോദരനായ വെണ്മണി മഹൻ നമ്പൂതിരിപ്പാടാണ് . ഇ തു കവിഭാരതത്തിൽ തന്നെ കൗരവഖണ്ഡത്തിലെ രണ്ടാം ശ്ലോകം കൊണ്ടു സൂചിപ്പിച്ചിട്ടുള്ളതു കൂടാതെ, ഹൻ നമ്പൂതിരിപ്പാട്ടിലേക്കയച്ച ചില കത്തുകളിൽനിന്നു നല്ലവണ്ണം തെളിയുന്നതുമുണ്ട്. ☑

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/20&oldid=225534" എന്ന താളിൽനിന്ന് ശേഖരിച്ചത്