പത്തിൽതന്ന കവിതയുണ്ടാക്കിക്കൊണ്ടിരുന്നു എന്നതുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. അഥവാ, കുഞ്ഞികുട്ടൻ തമ്പുരാനു തിരുമനസ്സിലെപ്പോലെയുള്ള ജന്മകവികളുടെ വാസന ആദ്യം തന്നെ പൊട്ടിപുറപ്പെട്ടുകാണുന്നതിൽ എന്താണ് അത്ഭുതപ്പെടുവാനുള്ളത്. അതെല്ലാം എങ്ങിനെയായാലും, ഒരു കവിയുടെ നിലയിൽ ജനസാമാന്യം ഇവിടുത്തെ പ്രശംസിച്ചുതുടങ്ങിയതു ഭജനത്തിന്നുശേഷമാണെന്നുള്ളതിനു സംശയമില്ല.
കവിതാവിഷയത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സുകൊണ്ട് ഒരു
'സവ്യസാചി'യായിരുന്നു എന്നുതന്നെ പറയണം. ഒരുപോലെ സംസ്കൃതവും മലയാളവും സ്വാധീനപ്പെടുത്തി ആ രണ്ടുകൊണ്ടും ഒപ്പം കവിതാപ്രയഗം ചെയ്യുന്നതിന്നു തിരുമനസ്സിലേക്ക് അത്യാശ്ചൎയ്യകരമായ ഒരു സാമ്ർത്യമുണ്ടായിരുന്നു. എങ്കിലും നമ്മുടെ ഭാഗ്യവശാൽ, മലയാളഭാഷയിൽ തന്നെയാണ് അവിടുന്നു അധികം കൃതികളെഴുതിട്ടുള്ളത്. ഇത് അച്ഛൻ ഉപദേശപ്രകാരമാണെന്നു തമ്പുരാൻ തിരുമനസ്സു കൊണ്ടുതന്നെ പറകയുണ്ടായിട്ടുണ്ട്. പക്ഷേ തമ്പുരാൻ കവിതയുണ്ടാക്കുവാൻ തുടങ്ങിയ കാലത്തേക്കുതന്നെ 'സാഹിത്യ'സംരംഭമെല്ലാംശ്രമിച്ചു നിർവ്വാണമായ 'അഗ്നിപർവ്വതം പോലെ'യായിരുന്നു. അച്ചൻനമ്പൂതിരിപ്പാട്ടിലെ സ്ഥിതി. അതുനിമിത്തം, ' 'മഞ്ജുശ്രീകവി വെണ്മണിക്ഷിതിസുരൻ വാത്സല്യ ഭാരത്തിനാൽ ഭഞ്ജിയ്ക്കാതെ തനിക്കെഴുന്ന കവിത... ചാതുര്യമർപ്പിക്കയാൽ