ണ്ട്, കൊടുങ്ങല്ലൂർ രാജാക്കമാൎക്കു പതിവുള്ളതുപോലെ, കുലപരദേവതയായ ഭഗവതിയെ മൂന്നുകൊല്ലം ഭജിച്ചു. എന്നാൽ ഇവിടുത്തെ ഭജനം സാധാരണപോലെയൊന്നു മല്ലായിരുന്നു. കഠിനനിഷ്ഠയോടു് കൂടിയാണ് അവിടുന്നു ഭജിച്ചതെന്നു കേട്ടിട്ടുണ്ട്. ഏതായാലും ഭജനം കഴിഞ്ഞ തോടുകൂടി കളകരുണ കളിക്കുന്ന കാളീകടാക്ഷം ഇവി ടുത്ത പേരിൽ പ്രത്യേകമുണ്ടായിട്ടുണ്ടെന്ന് ഉടനെ സി ദ്ധിച്ച കവി യശസ്സുകൊണ്ടുതന്നെ തീർച്ചയാക്കാമല്ലൊ. കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സുകൊണ്ടു് എന്നു മുതൽക്കാണ് കവിതയുണ്ടാക്കിത്തുടങ്ങിയ യതെന്നു നല്ല നി ശ്ചയമില്ല. പഠിക്കുന്നകാലത്തുതന്നെ അവിടുന്നു കവിത ഉണ്ടാക്കിക്കൊണ്ടിരുന്നു എന്നും, അതുനിമിത്തം പഠിച്ച ഭാഗങ്ങൾ ഉരുവിട്ടുറപ്പിക്കുന്നതിൽ പലപ്പോഴും ഉദാസീ നത് വന്നുപോയിട്ടുണ്ടെന്നും ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിൽ ഒട്ടും വാസ്തവമില്ലെന്നു തോന്നുന്നില്ല. വ്യാകര ണത്തിൽ ഉപസ്ഥിതി പോരാ എന്നു തമ്പുരാൻ തിരുമന സ്സുകൊണ്ടുതന്നെ പറയുകയുണ്ടായിട്ടുണ്ട്. അവിടുത്ത പോലെ ബുദ്ധിമാനായ ഒരാൾക്ക് ആവിധം വരണമെ ങ്കിൽ പഠിപ്പിൽ കുറേ അമാന്തം കാണിച്ചിട്ടുണ്ടെന്നു പ റയാതെ നിവൃത്തിയില്ല. എന്നാൽ ഇതു കവിതയിലുള്ള കൌതുകംകൊണ്ടുതന്നെ പറ്റിയതുമായിരിക്കണം. പ ന്നെ ഭജിക്കുന്ന കാലത്തും ഭഗവതിയെക്കുറിച്ചു ചില സൂാത്രങ്ങളും മാറ്റം ഉണ്ടാക്കിയതായി കാണുന്നുണ്ട്. അ തൊക്കെ നോക്കുമ്പോൾ, തിരുമനസ്സുകൊണ്ട് വളരെ
താൾ:KKTL40.pdf/18
ദൃശ്യരൂപം