ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ്രീകൃ-(മേടിച്ചു നോക്കീട്ട്) നിതാന്തമേറൂന്നൊരു കാന്തിഭാര- മതേന്തിടുന്നീമണി കാൺകമൂലം ഇതിൽ പലർക്കും, ബലഭദ്രനും ചെ.. റ്റിതിൽ ഭ്രമം വന്നതു മാറുമല്ലോ. അല്ലാതെ കണ്ടിനിക്കൊരാവശ്യവുമില്ല. അങ്ങുതന്നെ. എടുക്കാം. (എന്ന് അക്രൂരന്റെ കയ്യിൽ കൊടുക്കുന്നു അക്രൂ-- (മേടിച്ചിട്ട്) ഇനി ഞാനിവിടെക്കെന്താണൊന്നു ചെയ്യേണ്ടത്? ശ്രീകൃ--ഒന്നും ചെയ്യേണ്ടതില്ല. മണികൊണ്ടു വന്നൊരയശസ്സുപോയ് വധൂ- മണിമാരെനിക്കിരുവർ വന്നു കയ്പശം; ഘൃണവിട്ടൊരാശ്ശതധനുസ്സു ചത്തുപോയ്; ഗുണമൊക്കെയോർക്കുകിലെനിക്കു പൂർണ്ണമായ് എന്നാലും ഇതിരിക്കട്ടെ. (ഭരതവാക്യം) ഇക്കഥ നാടകമെല്ലാം സൽകൃതിയെന്നിഹ ജനം പുകഴ്ത്തട്ടേ; നൽകൃതിയുള്ള കവീന്ദ്രർ ച.. മൽകൃതിയോടും കൃതിച്ചു കൂട്ടട്ടെ. (എന്നു് എല്ലാവരും പോയി അഞ്ചാമങ്കം കഴിഞ്ഞു. സ്യമന്തകം ഭാഷാനാടകം സമാപ്തം.